Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:21 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയായ വീട്ടമ്മയെ ക്ഷേത്രത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍. സഹായിക്കായി തിരച്ചില്‍ തുടരുന്നു. ബാധ ഒഴിപ്പിക്കാന്‍ യുവതിയുടെ വീട്ടുകാരില്‍ നിന്ന് 40,000 രൂപ ഫീസ് വാങ്ങിയായിരുന്നു പീഡനം. 'സര്‍പ്പദോഷം' അകറ്റാന്‍ വീട്ടമ്മയെ ക്ഷേത്രത്തിനകത്ത് ലൈംഗികബന്ധത്തിന് വിധേയയാക്കിയ ജ്യോത്സ്യന്‍ മണികണ്ഠന്‍ ആണ് ബാംഗ്‌ളൂര്‍ പൊലീസിന്റെ പിടിയിലായത്. സഹായി ഗണേശാചാരി ഒളിവിലാണ്.

യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചത് ജാതകദോഷം കാരണമാണെന്ന് വിശ്വസിച്ച വീട്ടുകാര്‍ തന്നെയാണ് ഇവരെ ജ്യോത്സ്യന്റെ അടുത്തെത്തിച്ചത്. യുവതിയുടെ ജാതകം പരിശോധിച്ച ജ്യോത്സ്യന്‍ സര്‍പ്പദോഷം കണ്ടെത്തുകയും പരിഹാരക്രിയ നിര്‍ദ്ദേശിക്കുകയുമായിരുന്നു. വീടിനടുത്തുള്ള സുബ്രഹ്മണ്യ ക്ഷേത്രത്തിലായിരുന്നു സ്‌പെഷ്യല്‍ പരിഹാര പൂജ. പൂജയ്ക്കും മറ്റുമായി വീട്ടുകാരില്‍ നിന്ന് ജ്യോത്സ്യനും സഹായിയും ചേര്‍ന്ന് 40,000 രൂപ മുന്‍കൂര്‍ കൈപ്പറ്റുകയും ചെയ്തു.

കഴിഞ്ഞ ദിവസം യുവതിയെയും വീട്ടുകാരെയും ക്ഷേത്രത്തിലെത്തിച്ച ജ്യോത്സ്യന്‍ ചില പൂജകള്‍ക്കു ശേഷം സര്‍പ്പദോഷം അകറ്റാനെന്ന പേരില്‍ യുവതിയെ ക്ഷേത്രത്തോടു ചേര്‍ന്നുള്ള മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. വീട്ടുകാര്‍ പുറത്ത് കാത്തുനില്‍ക്കെയായിരുന്നു വീട്ടമ്മയുടെ ശരീരത്തില്‍ മണികണ്ഠന്റെയും ഗണേശാചാരിയുടെയും ബാധ ഒഴിപ്പിക്കല്‍. യുവതിയെ നഗ്നയാക്കി നിറുത്തിയ ശേഷം പൂജയുടെ ഭാഗമാണെന്നു വിശ്വസിപ്പിച്ച് അശ്ലീല വീഡിയോകള്‍ കാണിച്ചുതുടങ്ങിയപ്പോഴാണ് കബളിപ്പിക്കപ്പെടുകയാണെന്ന കാര്യം അവര്‍ തിരിച്ചറിഞ്ഞത്.

പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇരുവരും ചേര്‍ന്ന് യുവതിയെ മാറിമാറി പീഡിപ്പിച്ചതിനു ശേഷം സ്ഥലംവിട്ടു. വീട്ടിലെത്തിയതിനു ശേഷം യുവതി നല്‍കിയ വിവരമനുസരിച്ചാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ബനസ്‌വാഡി സ്വദേശിയായ മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഗണേശാചാരിയെ കിട്ടിയിട്ടില്ല. സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Readers Comment

Add a Comment