Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:45 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൊടുപുഴ ബാർ ആക്രമണത്തിൽ ഉൾപ്പെട്ട രണ്ടു പ്രവർത്തകരെ ഡിവൈഎഫ്ഐ സംഘടനയിൽ നിന്ന് പുറത്താക്കി. മുതലക്കോടം യൂണിറ്റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളി, യൂണിറ്റ് പ്രസിഡന്റ് ജിത്തു എന്നിവരെയാണ് ഡിവൈഎഫ്ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പങ്കുണ്ടെന്നു മനസ്സിലായതിന്റെ തുടർന്നാണ് ഇരുവരെയും പുറത്താക്കിയതെന്ന് ബ്ലോക്ക് സെക്രട്ടറി അരുൺ പറഞ്ഞു. ഇന്നലെ പുലർച്ചെ ഒന്നേ മുക്കാലോടെയാണ് ബാറിൽ അക്രമം നടന്നത്. അവധി ദിനമായതിനാൽ മദ്യം നൽകാനാകില്ലെന്ന് പറഞ്ഞ ബാർ ജീവനക്കാരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിക്കുകയായിരുന്നു. അതെ സമയം ലിജോ, ഗോപി കൃഷ്ണൻ, മാത്യൂസ് കൊല്ലപ്പള്ളി, ജിത്തു എന്നിവർക്കെതിരെ പോലീസ് കേസ് എടുത്തു.

Readers Comment

Add a Comment