Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:44 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യു.പിയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതിയുടെ ബന്ധു തീകൊളുത്തി കൊന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. കേസ് പിൻവലിക്കാൻ പെൺകുട്ടി സമ്മതിക്കാത്തതിനെ തുടർന്നാണ് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരിച്ചു.

കേസ് പിൻവലിക്കുന്നതിനെ ചൊല്ലി നിരന്തരം സമ്മർദമുണ്ടായിരുന്നതായി പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. പ്രതിയുടെ അമ്മാവനാണ് പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിൽ പ്രതിയുടെ ബന്ധുക്കൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ ആഗസ്റ്റ് 15നാണ് വീട്ടിലേക്ക് മടങ്ങുന്ന വഴി പെൺകുട്ടിയെ പ്രതി ബലാത്സംഗം ചെയ്തത്. പിടിയിലായ പ്രതി ജയിലിലാണ്. കേസിൽ വീഴ്ച വരുത്തിയതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. അതേസമയം, പൊലീസ് ആദ്യം അവകാശപ്പെട്ടത് പെൺകുട്ടി സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ്. പിന്നീട് പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിപ്രകാരം കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു

Readers Comment

Add a Comment