Forecast Weather using OpenWeatherMap with PHP

Kerala

  • Friday 2:44 pm
  • 13th March, 2026
  • Clear Sky
36.68°C36.68°C
  • Humidity: 27 %
  • Wind: 4.04 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉത്തർപ്രദേശിൽ പെൺകുട്ടിയുടെ കരൾ തിന്നാൽ കുട്ടികളുണ്ടാകുമെന്ന വിശ്വാസത്തിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി. കാൺപൂരിലെ ഭദ്രസ് ഗ്രാമത്തിലാണ് സംഭവം.  ദീപാവലി ദിവസം രാത്രിയാണ് പെൺകുട്ടിയെ കണാതാകുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ വയർ പിളർന്ന് കരളും മറ്റ് ആന്തരിക അവയവങ്ങളും നീക്കം ചെയ്ത നിലയിൽ പെൺകുട്ടിയുടെ മൃതദേഹം വയലിൽ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. വർഷങ്ങളായി കുട്ടികൾ ഉണ്ടാകാതിരുന്ന ദമ്പതികൾക്ക് കരൾ ഭക്ഷിച്ചാൽ കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന അന്ധവിശ്വാസമാണ് കൊലയ്ക്ക് പിന്നിൽ .കരൾ ലഭിക്കാനായി രണ്ടംഘ സംഘത്തിന് ഇവർ ആയിരം രൂപ ക്വട്ടേഷൻ നൽകിയിരുന്നു. കരൾ ലഭിച്ചശേഷം രഹസ്യമായി ആഭിചാരക്രികയൾ നടത്താനായിരുന്നു പദ്ധതി.

കൊലപാതകത്തിനു ശേഷം കരൾ ഇവർ ദമ്പതികൾക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു.'പെൺകുട്ടിയുടെ അയൽവാസികളായി അങ്കുൽ, ബീരാൻ എന്നിവരെ  കസ്റ്റഡിയിൽ എടുത്ത് നടത്തിയ അന്വേഷണത്തിലാണ് വിവരം  പുറത്തറിയുന്നത്. തുടർന്നു നടന്ന ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റസമ്മതം നടത്തി. അങ്കുലിന്റെ ബന്ധുവായ പരശുറാം എന്നയാളാണ് ക്വട്ടേഷൻ നൽകിയതെന്നും ഇവർ വെളിപ്പെടുത്തി.

 

Readers Comment

Add a Comment