Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:22 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എറണാകുളം ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയിൽ വൻ സ്വർണ കവർച്ച. ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്തുകയറിയ മോഷ്ടാക്കൾ ഏകദേശം ഒന്നര കോടിയോളം രൂപ വിലമതിക്കുന്ന 300 പവൻ സ്വർണാഭരണങ്ങൾ കവർന്നു.ഇന്ന് പുലർച്ചെയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. രാവിലെ കട തുറക്കാനെത്തിയ ജ്വല്ലറി ഉടമയാണ് മോഷണം നടന്ന വിവരം ആദ്യം കണ്ടെത്തിയത്. ജ്വല്ലറിയുടെ പിൻഭാഗത്ത് ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. തുടർന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന മൂന്ന് കിലോയോളം വരുന്ന സ്വർണാഭരണങ്ങൾ കവർന്നതായി ജ്വല്ലറി ഉടമ പറയുന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് ലോക്കർ തുറന്നത്. 25 കിലോയോളം വരുന്ന വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ജ്വല്ലറിയോട് ചേർന്ന് സലൂൺ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ പിൻവശത്തുള്ള ഭിത്തി തുരന്നാണ് മോഷണ സംഘം അകത്തുകയറിയതെന്നാണ് പൊലീസ് പറയുന്നത്.

 

Readers Comment

Add a Comment