Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവന്തപുരത്ത് വിമാനമിറങ്ങുമ്പോള്‍ ജര്‍മ്മന്‍കാരി ലിസ വെയ്‌സിന്റെ കൈവശമുണ്ടായിരുന്നത് അമൃതപുരി, കൊല്ലം എന്ന വിലാസമായിരുന്നു. കൂടെയുണ്ടായിരുന്നത് ലിസയുടെ അമേരിക്കന്‍ സുഹൃത്ത് മുഹമ്മദ് അലി. ലിസ അമൃതപുരിയില്‍ എത്തിയിട്ടില്ല. സുഹൃത്ത് മുഹമ്മദ് അലി കൊച്ചി വിമാനത്താവളം വഴി മടക്കയാത്ര ചെയ്തതായി എയര്‍പോര്‍ട്ട് രേഖകളിലുണ്ട്. ഇരുവരെയും കോവളത്ത് ഒരു ഹോട്ടല്‍ റസ്‌റ്റോറന്റില്‍ കണ്ടതായി അവിടത്തെ ജീവനക്കാര്‍ ഓര്‍മ്മിക്കുന്നുണ്ട്. ഇന്ത്യയിലെ ഒരു വിമാനത്താവളത്തില്‍ നിന്നും ലിസ തിരികെപ്പോയിട്ടുമില്ല. ലിസ വെയ്‌സ് പിന്നെ എവിടെപ്പോയി?
കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് ലിസ വെയ്‌സ് ജര്‍മ്മനിയില്‍ നിന്ന് പുറപ്പെട്ടത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തവളത്തില്‍ സുഹൃത്തിനൊപ്പം വന്നിറങ്ങിയത് ഏഴാം തീയതി. ഇവരെ ഹോട്ടലില്‍ കണ്ടത് ഏതു ദിവസമെന്ന് ജീവനക്കാര്‍ക്ക് ഓര്‍മ്മയില്ല. മാര്‍ച്ചില്‍ത്തന്നെയാണ് എന്നറിയാം. ലിസ ഹോട്ടലില്‍ മുറിയെടുത്തിരുന്നില്ല. സുഹൃത്തിനൊപ്പം റസ്റ്റോറന്റില്‍ ഇരുന്ന് നാലര മണിക്കൂര്‍ സംസാരിച്ചു. പിന്നെ എങ്ങോട്ടോ പോയി.
വിസ കാലാവധി കഴിഞ്ഞിട്ടും ലിസ നാട്ടില്‍ തിരിച്ചെത്താതിരുന്നപ്പോഴാണ് അമ്മ കത്രി ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ മകളെ കാണാനില്ലെന്ന് പരാതി കൊടുത്തത്. കോണ്‍സുലേറ്റ് അധികൃതര്‍ അത് കേരള പൊലീസിനു കൈമാറി. അന്വേഷണച്ചുമതല ശംഖുംമുഖം അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ഇളങ്കോയുടെ നേതൃത്വത്തിലാണ്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പൊലീസ് രണ്ടു കാര്യങ്ങള്‍ ഉറപ്പു വരുത്തി: കൈയിലുണ്ടായിരുന്ന വിലാസമായ അമൃതപുരിയില്‍ (മാതാ അമൃതാനന്ദമയി മഠം) ലിസ എത്തിയിട്ടില്ല. ഇന്നു വരെ ലിസ ഇന്ത്യ വിട്ടിട്ടുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ലിസ വെയ്‌സിന്റെ ചിത്രം മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം പുറത്തുവന്നിട്ടുണ്ട്. കോവളത്തെ ഹോട്ടല്‍ ജീവനക്കാരല്ലാതെ ഇതുവരെ മറ്റാരും ഈ യുവതിയെ കണ്ടതായി പൊലീസിന് വിവരം നല്‍കിയിട്ടില്ല. ലിസയെ ഒറ്റയ്ക്കാക്കി സുഹൃത്ത് മുഹമ്മദ് അലി മടങ്ങിപ്പോകുമോ? സുഹൃത്തിനെ തിരികെയയച്ച് കേരളത്തില്‍ വിസ കാലാവധി കഴിഞ്ഞും തുടരാന്‍ ലിസ തീരുമാനിക്കുമോ? ഇതിനിടയിലെവിടെയോ ദുരൂഹമായ ഒന്ന് സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കോവളത്ത് ലാത്വിയന്‍ യുവതിയെ കാണാതായതും, പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടല്‍ക്കാട്ടില്‍ കണ്ടെത്തിയതും. യുവതിയെ അവിടെയെത്തിച്ച് മയക്കുമരുന്നു നല്‍കിയ ശേഷം ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതിനു ശേഷമായിരുന്നു കൊലപ്പെടുത്തല്‍. യുവതിക്കായി അന്ന് പൊലീസും നാട്ടുകാരും കടലോര ജാഗ്രതാ സമിതിയും നടത്തിയത് വ്യാപകമായ തിരച്ചിലാണ്.
വിദേശികള്‍ എത്തുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഈ സംഭവത്തിനു ശേഷം പൊലീസ് പറഞ്ഞിരുന്നു. തിരക്കു കുറഞ്ഞ സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും കൂടി സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് പറഞ്ഞിരുന്നു. ഒന്നും സംഭവിച്ചില്ല. കോവളത്ത് എത്തിയിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്ന ലിസ ഇപ്പോള്‍ എവിടെയുണ്ടാകും? അതോ...
27.82°C








