Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:17 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കരിപ്പൂർ വിമാനത്താവളത്തിൽ 52 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി. 1,096 ഗ്രാം സ്വർണ മിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഷാർജയിൽ നിന്നുമെത്തിയ എയർ അറേബ്യയുടെ ജി 9454 എന്ന വിമാനത്തിലെത്തിയ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഇസ്മായിലിൽ (55) നിന്നാണ് സ്വർണം പിടിച്ചെടുത്തത്.ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ എ കെ സുരേന്ദ്രനാഥിന്റെ നിർദേശപ്രകാരം സൂപ്രണ്ട് കെ കെ പ്രവീൺകുമാർ, പ്രേംജിത്ത്, ഇൻസ്‌പെക്ടർമാരായ ഇ മുഹമ്മദ് ഫൈസൽ, എം പ്രതീഷ്, സി ജയദീപ്, ഹെഡ് ഹവിൽദാർ ഇ വി മോഹനൻ എന്നിവരുൾപ്പെട്ട സംഘമാണ് സ്വർണ വേട്ട നടത്തിയത്

Readers Comment

Add a Comment