Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:45 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോഴിക്കോട് ബാലുശ്ശേരിയിൽ നേപ്പാളി സ്വദേശിയായ ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. സംഭവത്തിൽ അയൽവാസിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ഭാഗത്ത് മുറിവടക്കമുള്ള ഗുരുതരമായ പരിക്കുകളോടെ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്തെ കരിങ്കൽ ക്വാറിയിൽ പണിയെടുക്കുന്നവരാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ. ഈ കുടുംബം ഈ ക്വാറിക്ക് സമീപമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടിയുടെ അച്ഛനും ഒരു സുഹൃത്തും മദ്യപിച്ച് വീട്ടിൽ എത്തി. പിന്നാലെ കുട്ടിയുടെ അമ്മയുമായി വഴക്കുണ്ടായി. തുടർന്ന് അമ്മ വീട്ടിൽ നിന്ന് ഇറങ്ങി പോയി. ഭാര്യയെ കാണാതായതോടെ കുട്ടിയുടെ അച്ഛൻ അന്വേഷിച്ചിറങ്ങി. പെൺകുട്ടിയും രണ്ടും മൂന്നും വയസ്സുള്ള ആൺകുട്ടികളുമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. രാത്രി പതിനൊന്നരയോടെ മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ആറ് വയസുള്ള മകൾ വീടിനുള്ളിൽ അവശനിലയിൽ കിടക്കുന്നത് കണ്ടത്.

അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കി. കുട്ടി ഇപ്പോൾ മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നീരിക്ഷണത്തിലാണ്.സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻറെയും കൂട്ടുകാരൻറെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടി അബോധാവസ്ഥയിലായതിനാൽ പൊലീസിന് മൊഴിയെടുക്കാനായിട്ടില്ല.

Readers Comment

Add a Comment