Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:42 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യത്തീംഖാനയില്‍ 11 വയസുള്ള പെണ്‍കുട്ടിക്ക് പീഡനമുണ്ടായെന്ന പരാതിയില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പരിശോധിച്ച ഡോക്ടര്‍ വഞ്ചിയൂര്‍ പോലീസിന്  നിര്‍ദ്ദേശം നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

പരാതിക്കാരി ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ കക്ഷികളെയും നേരിട്ട് കേട്ടും രേഖകള്‍ പരിശോധിച്ചും അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന്  കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ ആവശ്യപ്പെട്ടു. വട്ടപ്പാറ വേങ്കോട് സ്വദേശിനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ 11 വയസ്സുള്ള മകളെ വയറുവേദനയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 29 ന്  പേരൂര്‍ക്കട ആശുപത്രിയിലും തുടര്‍ന്ന് എസ് എ റ്റി ആശുപത്രിയിലും കാണിച്ചു.  

തുടര്‍ന്ന് പോക്‌സോ  കേസെടുക്കാന്‍  ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് പരാതിയില്‍ പറയുന്നു.  തന്റെ അനുവാദമില്ലാതെ കുട്ടിയെ യത്തീംഖാനക്ക് കൈമാറിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും വള്ളക്കടവ് യത്തീഖാനക്കുമെതിരെ നടപടി വേണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം. 

 യത്തീംഖാനയിലെ വാര്‍ഡനില്‍ നിന്നാണ് കുട്ടിക്ക് ദേഹോപദ്രവം ഏറ്റത്.  വനിതാ എസ് ഐ കുട്ടിയുടെ മൊഴി എടുത്തിട്ടുണ്ട്. പരാതിക്കാരിയുടെ മകളെ വാര്‍ഡന്‍ ചൂരല്‍ കൊണ്ട് അടിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  എസ് എ റ്റി ആശുപത്രിയില്‍ നിന്നുള്ള രേഖകള്‍ പരിശോധിച്ചതില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ തന്റെ മകളുടെ മൊഴി എഫ് ഐ ആറില്‍ രേഖപ്പെടുത്താതെ പോലീസ് അട്ടിമറിച്ചതായി പരാതിക്കാരി കമ്മീഷനെ അറിയിച്ചു.  യത്തീംഖാനയിലെ മറ്റ് കുട്ടികള്‍ക്കും സമാനമായ അനുഭവം  ഉണ്ടായിട്ടുണ്ട്.  ഈ സാഹചര്യത്തിലാണ് അന്വേഷണം ശംഖുംമുഖം എ സി നേരിട്ട് നടത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.  

Readers Comment

Add a Comment