Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പതിനാറുകാരിയായ വീട്ടുജോലിക്കാരി പെണ്‍കുട്ടിയെ, കൂടുതല്‍ ശമ്പളമുള്ള ജോലി വാങ്ങിനല്‍കാമെന്നു വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടു പോയി ലൈംഗികബന്ധത്തിന് ഇരയാക്കിയ രണ്ടു പേരെ പൊലീസ് പിടികൂടി. ജോലിചെയ്തിരുന്ന വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തിയ പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് അനുനയിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്തെ ഒരു കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി നല്‍കിയ വിവരങ്ങളനുസരിച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
ഡല്‍ഹിയിലെ മോട്ടിനഗറിലാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടി മൂന്നു മാസം മുമ്പ് ഒരു അകന്ന ബന്ധുവിന്റെ സഹായത്തോടെയാണ് ഡല്‍ഹിയില്‍ വീട്ടുജോലിക്കെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മോട്ടിനഗര്‍ ഇ.എസ്.ഐ ആശുപത്രിക്കടുത്തുള്ള കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു പെണ്‍കുട്ടി. അതിനിടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട രവി (25), അങ്കിത് ചൗധരി (24) എന്നിവരാണ് നല്ല ശമ്പളമുള്ള മറ്റൊരു ജോലിയുണ്ടെന്നും കൂടെ വന്നാല്‍ ജോലി ശരിയാക്കി നല്‍കാമെന്നും പറഞ്ഞത്.
ഇ.എസ്.ഐ ആശുപത്രി പരിസരത്തെ ആളൊഴിഞ്ഞ ഭാഗത്ത്, താമസമില്ലാതെ കിടന്നിരുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലേക്കാണ് ഇരുവരും ചേര്‍ന്ന് പതിനാറുകാരിയെ കൂട്ടിക്കൊണ്ടുപോയത്. തങ്ങള്‍ക്കു മുന്നില്‍ നഗ്നയായി നിന്നാല്‍ ജോലി ശരിപ്പെടുത്താമെന്നു പറഞ്ഞ ഇവര്‍ പിന്നീട് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ശാരീരികവേഴ്ചയ്ക്ക് മാറിമാറി വിധേയയാക്കുകയായിരുന്നു. പകല്‍ മുഴുവന്‍ നീണ്ട പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ പെണ്‍കുട്ടിയെ അവിടെത്തന്നെ ഉപേക്ഷിച്ച് പ്രതികള്‍ മുങ്ങി.
പുലര്‍ച്ചയോടെ ഇ.എസ്.ഐ ആശുപത്രി പരിസരത്ത് ഒറ്റയ്ക്കു കണ്ട പെണ്‍കുട്ടിയെക്കുറിച്ച് ആശുപത്രിയിലെ ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്. നടന്നത് വിശദീകരിച്ച പെണ്‍കുട്ടി നല്‍കിയ വിവരങ്ങളനുസരിച്ച് പൊലീസ് പ്രതികള്‍ക്കായി വലവിരിച്ചു. സ്ഥലവും പ്രതികളുടെ മുഖലക്ഷണങ്ങളും അടിസ്ഥാനമാക്കി ക്രൈം ഡാറ്റാ റെക്കോർഡിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
23.58°C








