Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പൊലീസ് ഹെഡ്‌കോണ്‍സ്റ്റബിളും കോണ്‍സ്റ്റബിളും ചേര്‍ന്ന് സ്‌റ്റേഷനില്‍ വച്ച് യുവതിയായ വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ചതായി പരാതി. ജില്ലാ പൊലീസ് സൂപ്രണ്ടിന് പീഡനത്തെക്കുറിച്ച് യുവതി പരാതി നല്‍കിയെങ്കിലും കുറ്റം ആരോപിക്കപ്പെട്ടവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണ് സൂപ്രണ്ട് ചെയ്തത്. തുടര്‍ന്ന് യുവതി കോടതിയെ സമീപിക്കുകയും, കോടതി നിര്‍ദ്ദേശ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് നിര്‍ബന്ധിതമാവുകയുമായിരുന്നു.
ഛത്തിസ്ഗഢില്‍ കോര്‍ബ ജില്ലയിലെ ദാരി പെലീസ് സ്റ്റേഷനിലാണ് സഹപ്രവര്‍ത്തകയെ സ്റ്റേഷനില്‍ വച്ച് പീഡിപ്പിച്ച വിരുതന്മാര്‍. ഹെഡ് കോണ്‍സ്റ്റിബള്‍ യോഗേഷ് റാത്രെ, കോണ്‍സ്റ്റബിളായ മാന്‍സിംഗ് കവാര്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും സംഭവത്തില്‍ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല.
വനിതാ കോണ്‍സ്റ്റബിളിന്റെ പരാതിയനുസരിച്ച് പീഡനം നടന്നത് കഴിഞ്ഞ വര്‍ഷം ജൂലായിലാണ്. മറ്റു പൊലീസുകാര്‍ സ്റ്റേഷനില്‍ ഇല്ലാതിരുന്ന സമയത്ത് യോഗേഷും മാന്‍സിംഗും ചേര്‍ന്ന് സഹപ്രവര്‍ത്തകയായ കോണ്‍സ്റ്റബിളിനെ ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കുകയായിരുന്നു. എസ്.പിക്ക് പരാതി നല്‍കിയെങ്കിലും പ്രതികളെ രക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതോടെയാണ് കഴിഞ്ഞയാഴ്ച യുവതി കോടതിയെ സമീപിച്ചത്.
23.58°C








