Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:15 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലത്തായി കേസിൽ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കാൻ ഹൈക്കോടതി നിർദേശം. രണ്ടാഴ്‌ചക്കകം പുതിയ അന്വേഷണസംഘം രൂപികരിക്കാനാണ് കോടതി ഉത്തരവ്‌.  ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന്റെ മേൽനോട്ട ചുമതല വഹിക്കണമെന്നും കോടതി നിർദേശിച്ചു.കേസന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ വിമർശനങ്ങൾ നേരിട്ട ഐ.ജി ശ്രീജിത്തിൽ നിന്നും അന്വേഷണത്തിന്റെ ചുമതല മറ്റൊരു ഉദ്യോഗസ്ഥനിലേക്ക് മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടു.

പാലത്തായി കേസിൽ പ്രതിക്ക് അനുകൂലമായ രീതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം എന്ന് ആരോപിച്ചാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകിയത്. പഴയ അന്വേഷണ സംഘത്തിലെ ആരും പുതിയ അന്വേഷണ സംഘത്തിൽ വേണ്ടെന്നും കോടതി പറഞ്ഞു.അന്വേഷണ സംഘത്തിൽ നിന്നും ഐജി ശ്രീജിത്തിനെ മാറ്റുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പുതിയ അന്വേഷണസംഘത്തെ സ്വഗതം ചെയ്യുന്നതായും സർക്കാർ ബോധിപ്പിച്ചു.

Readers Comment

Add a Comment