Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഹത്രാസ് കൂട്ടബലാത്സംഗ-മരണസംഭവത്തില്‍ വിവാദങ്ങള്‍ ഇപ്പോഴും അവസാനിക്കാതെ തുടരവെ യുപിയില്‍ പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു. യുപിയിലെ കാന്‍പുരില്‍ നിന്നാണ് പുതിയ പീഡന പരാതിയെത്തുന്നത്. 22കാരിയായ ദളിത് പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പരാതിക്കാര്‍.
വീടിനുള്ളില്‍ അതിക്രമിച്ചു കയറി തോക്കിന്‍ മുനയില്‍ മകളെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ദേഹത് ഗ്രാമത്തില്‍ ഒരാഴ്ച മുമ്പാണ് അതിക്രമം അരങ്ങേറിയത്. മുന്‍ ഗ്രാമമുഖ്യനായിരുന്ന ആള്‍ ഉള്‍പ്പെടെ രണ്ട് പേരാണ് വീടിനുള്ളില്‍ കയറി മകളെ ഉപദ്രവിച്ചതെന്നാണ് ഇവരുടെ ആരോപണം.
സംഭവസമയം യുവതി വീടിനുള്ളില്‍ ഒറ്റയ്ക്കായിരുന്നു. അതിക്രമിച്ചു കയറിയ പ്രതികള്‍ തോക്കു ചൂണ്ടി ഭയപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് പരാതി. സംഭവം പുറത്തു പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന ഭീഷണിയും മുഴക്കിയെന്നും ആരോപിക്കുന്നു. പരാതി ലഭിച്ച കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 'ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. എന്നാല്‍ ഈ കൂട്ടബലാത്സംഗത്തെ കുറിച്ച് കഴിഞ്ഞ ദിവസം മാത്രമാണ് പൊലീസിന് വിവരം ലഭിക്കുന്നത്' കാന്‍പുര്‍ സൂപ്രണ്ടന്റ് ഓഫ് പൊലീസ് കേശവ് കുമാര്‍ ചൗധരി അറിയിച്ചു.
ഐപിസിയിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചും എസ് സി-എസ് ടി അതിക്രമ നിരോധന നിയമം അനുസരിച്ചും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിനായി ദേരാപുര്‍ എസ്എച്ച്ഒ, സര്‍ക്കിള്‍ ഓഫീസര്‍, അഡീഷണല്‍ എസ് പി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് മൂന്ന് ടീമുകളായി തിരിഞ്ഞ് തിരച്ചില്‍ പുരോഗമിക്കുന്നുണ്ട്. ഇതിന് പുറമെ കേസ് അന്വേഷണത്തിന് പ്രത്യേക പൊലീസ് ടീമിനെയും നിയമിച്ചിട്ടുണ്ട്. എസ് പി വ്യക്തമാക്കി.
36.68°C








