Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:16 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിവാഹ വാഗ്ദാനം നൽകി പിന്മാറിയതിന് കൊട്ടിയത്ത് റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനും ഭർത്താവ് അസറുദ്ദീനും മുൻകൂർ ജാമ്യം. പ്രതി ഹാരീസിൻറെ ജ്യേഷ്ഠനായ അസറുദ്ദീൻറെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. പെൺകുട്ടിയെ ഗർഭച്ഛിദ്രം ഉൾപ്പടെ നടത്തുന്നതിൽ ലക്ഷ്മി പ്രമോദ് ഗൂഡാലോചന നടത്തിയെന്ന് റംസിയുടെ വീട്ടുകാർ നേരത്തെ പരാതി പെട്ടിരുന്നു.

കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആത്മഹത്യ ചെയ്ത റംസിയെ ഗർഭഛിദ്രം നടത്താൻ സീരിയൽ താരം ലക്ഷ്മി പ്രമോദ് പ്രേരിപ്പിച്ചെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. വഞ്ചനാകുറ്റത്തിന് സീരിയൽ താരത്തെ അറസ്റ്റ് ചെയ്യണമെന്ന് ജസ്റ്റിസ് ഫോർ റംസി എന്ന ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. 

Readers Comment

Add a Comment