Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:19 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാരാഷ്ട്രയിലെ പൽഗാറിൽ 12കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. 30കാരനായ ദിയോറാം ഭോയെ എന്ന കോൺട്രാക്റ്ററാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. പൽഗാർ ജില്ലയിലെ മൊഖാദ ഏരിയയിലാണ് സംഭവം നടന്നത്.

ബുധനാഴ്ച്ച താവിയചിവാടിയിലെ വീട്ടിലെത്തിയ പ്രതി വീട്ടിൽ ഒറ്റക്കായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പെൺകുട്ടിയുടെ സഹോദരൻ വീട്ടിലെത്തുകയും സംഭവം അറിയുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ സഹോദരൻ ബഹളംവെച്ച് പ്രദേശവാസികളെ സംഘടിപ്പിക്കാൻ ശ്രമിക്കവെ പ്രതിയായ ദിയോറാം കടന്നുകളഞ്ഞു. തുടർന്ന് കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദിയോറാമിനെ മൊഖാദ പൊലീസ് പിടികൂടി.

Readers Comment

Add a Comment