Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:18 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഎം ബ്രാഞ്ച് സെക്രട്ടറി പിയു സനുപിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. ചിറ്റിലങ്ങാട് സ്വദേശികളായ ശ്രീരാഗ്, സതീഷ്, അഭയ്ജിത്ത് എന്നിവരാണ് പിടിയിലായത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഇവരെ പഴുന്നാന ചെന്മംതിട്ടയിൽ നിന്നാണ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. 

അതെ സമയം കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ  ഒന്നാം പ്രതി നന്ദനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ പ്രതികളുമായി തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനം. നന്ദൻ സനൂപിനെ കുത്താൻ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെത്തിയിട്ടില്ല. തൃശൂര്‍ ജില്ലയില്‍ നിന്ന് ബസില്‍ കയരി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നന്ദനെ പൊലീസ് പിടികൂടിയത്. ഇയാളുടെ പാസ്പോർട്ടും മറ്റ് രേഖകളും പൊലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു. 

Readers Comment

Add a Comment