Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:21 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംവിധായകന്‍ ആഷിക്ക് അബു നടിമാരായ റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍, പാര്‍വതി തിരുവോത്ത്, രേവതി തുടങ്ങിയവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ കോടതി നടപടിക്രമം പ്രചരിപ്പിച്ചെന്ന പരാതിയിൽ കോടതിയുടെ നോട്ടീസ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ പരാതിയിലാണ് കോടതി നോട്ടീസ്. 

കേസിന്റെ വിചാരണ സംബന്ധിച്ച്‌ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ഉത്തരവുണ്ടായിരുന്നെന്നും നടപടി ക്രമങ്ങള്‍ പരസ്യപ്പെടുത്തരുതെന്നും വിചാരണ കോടതി പറഞ്ഞിരുന്നെന്നും എന്നാല്‍ ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ കോടതി നടപടിക്രമം പ്രചരിപ്പിച്ചെന്നുമാണ് ദിലീപിന്റെ പരാതിയില്‍ പറയുന്നത്.

സിനിമാപ്രവര്‍ത്തകരുടേത് കോടതിയലക്ഷ്യമാണെന്നാണ് ദിലീപിന്റെ വാദം. നേരത്തെ റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍, രേവതി, ആഷിക്ക് അബു,പാര്‍വതി തുടങ്ങി നിരവധി പേര്‍ കേസിലെ സാക്ഷികളുടെ മൊഴിമാറ്റത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇതാണ് ദിലീപിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസില്‍ നിന്ന് സാക്ഷികളായ സിദ്ധീഖും ഭാമയും ബിന്ദു പണിക്കരും ഇടവേള ബാബുവും അടക്കമുള്ളവര്‍ കൂറുമാറിയിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്ത് കൂടിയായ ഭാമയുടെ മൊഴിമാറ്റമാണ് കൂടുതല്‍ പേരെയും ഞെട്ടിച്ചത്.

Readers Comment

Add a Comment