Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:46 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാധ്യമപ്രവര്‍ത്തകയെ പൊതുവഴിയില്‍ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ സ്വദേശി ടോണി വര്‍ഗീസിനെതിരെയാണ് കേസ്. മാധ്യമപ്രവര്‍ത്തകയെ ഇടിപ്പിക്കാന്‍ ശ്രമിച്ച വാഹനം ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്

കഴിഞ്ഞ ചൊവ്വാഴ്ച കടവന്തറയില്‍ വച്ചാണ് സംഭവം. ഇളങ്കുളത്ത് നിന്ന് ജോലി സ്ഥലത്തേയ്ക്ക് പോകുന്ന വഴി പൊതുവഴിയില്‍ വച്ചാണ് മാധ്യമപ്രവര്‍ത്തകയെ തൃപ്പൂണിത്തുറ സ്വദേശി ടോണി വര്‍ഗീസ് അപമാനിക്കാന്‍ ശ്രമിച്ചത്. ആദ്യം വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മറ്റ് വഴിയാത്രക്കാര്‍ ശ്രദ്ധിച്ചതോടെ ഇയാള്‍ കടന്നുകളഞ്ഞു. പിന്നീട് പിന്തുടര്‍ന്നെത്തി വാഹനം ഇടിപ്പിക്കാന്‍ ശ്രമിച്ചു. സിസിടിവി ദൃശ്യങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്.

മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ടോണിക്കെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു. കൊച്ചിന്‍ ഷിപ്യാര്‍ഡിലെ ജീവനക്കാരനാണ് ടോണി വര്‍ഗീസ്.

Readers Comment

Add a Comment