Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:44 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. യുഎഇ കോണ്‍സുലേറ്റിനെതിരെയും കസ്റ്റംസ് കേസെടുത്തു. നയതന്ത്ര ബാഗില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്ന സംഭവത്തിലാണ് ഇപ്പോള്‍ കസ്റ്റംസ് കേസെടുത്തിരിക്കുന്നത്. മതഗ്രന്ഥങ്ങള്‍ കൊണ്ടുവരികയും അത് കേന്ദ്ര സര്‍ക്കാരിന്റെയോ മറ്റ് ഉന്നത അധികാരികളുടെയോ അനുമതി കൂടാതെ പുറത്ത് വിതരണം ചെയ്യുകയും ചെയ്തതിനാണ് കസ്റ്റംസ് കേസ്. ഇതുമായി ബന്ധപ്പെട്ടാണ് മന്ത്രി കെ ടി ജലീലിനേയും കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ഒരു ഭാഗം മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയി വിതരണം ചെയ്തത് മന്ത്രി കെ ടി ജലീല്‍ ആണ്.

സംഭവത്തില്‍ കോണ്‍സുലേറ്റിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോണ്‍സുല്‍ ജനറലിനെതിരെയോ അറ്റാഷെയ്ക്കെതിരെയോ നേരിട്ട് നടപടിയെടുക്കാന്‍ സാധ്യമല്ലാത്തതുകൊണ്ടാണ് കോണ്‍സുലേറ്റിനെതിരെ കേസെടുത്തിരിക്കുന്നത്. മന്ത്രി കെ.ടി ജലീലിനെതിരായ പ്രോട്ടോകോള്‍ ലംഘനം അടക്കമുള്ള തുടര്‍ നടപടികളിലേക്ക് കടക്കണമെങ്കില്‍ കസ്റ്റംസിന്‍റെ കേസ് കൂടി ആവശ്യമാണ് എന്നുള്ള നിയമോപദേശത്തിന്റെ ഭാഗമായാണ് കസ്റ്റംസ് അത്തരത്തിലൊരു നീക്കവുമായി മുന്നോട്ടുവന്നത് എന്നാണ് സൂചന. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയിട്ടുണ്ട് എന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നത്. പുതിയൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത സ്ഥിതിക്ക് സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളെ നേരിട്ട് ചോദ്യം ചെയ്യാനുള്ള അവസരം കൂടി കസ്റ്റംസിന് ലഭിക്കും.

Readers Comment

Add a Comment