Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആറന്‍മുളയില്‍ ആംബുലന്‍സില്‍ വെച്ച് പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ ഉച്ചയോടെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. വാര്‍ഡില്‍ പരിശോധന നടത്തുന്നതിനിടെ ഒരു നഴ്‌സാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. അമ്മ വസ്ത്രങ്ങള്‍ കഴുകി ഉണക്കുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് രണ്ടു തോര്‍ത്ത് മുണ്ടുകള്‍ തമ്മില്‍ കൂട്ടിക്കെട്ടി പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം.
സെപ്റ്റംബര്‍ അഞ്ചിനാണ് സംഭവം നടന്നത്. കൊവിഡ് സ്ഥിരീകരിച്ച ശേഷം ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ 20കാരിയായ പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവറായ കായംകുളം സ്വദേശി നൗഫല്‍ പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം പെണ്‍കുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്.
ആംബുലന്‍സില്‍ രണ്ട് യുവതികള്‍ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ആശുപത്രിയില്‍ ഇറക്കിവിട്ട ശേഷമാണ് ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ചത്. ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലെത്തിയ യുവതി അധികൃതരോട് വിവരം തുറന്നു പറഞ്ഞു. പിന്നീട് ആരോഗ്യ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിച്ചു. പീഡനവിവരം ആരോടും പറയരുതെന്നും ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2018 ല്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ ആംബുലന്‍സ് ഡ്രൈവറായതെന്ന് പത്തനംതിട്ട എസ്പി കെ ജി സൈമണ്‍ പറഞ്ഞു.
27.82°C








