Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 8:43 am
  • 20th April, 2024
  • Overcast Clouds
31.51°C28.82°C
  • Humidity: 82 %
  • Wind: 0.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനും, താഹയ്ക്കും ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധുണ്ടെന്ന് തെളിയിക്കുന്ന ലഘുലേഖകള്‍ കണ്ടെത്തിയിരുന്നുവെന്നാണ് എന്‍ഐഎ വാദം. ലഘുലേഖ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം നല്‍കുന്നതാണ്. ഇരുവര്‍ക്കും ജാമ്യം ലഭിച്ചത് തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.

സെപ്തംബര്‍ പതിനൊന്നിനാണ് യുഎപിഎ കേസില്‍ കുറ്റാരോപിതനായ അലന്‍ ശുഹൈബും താഹ ഫസലും ജാമ്യത്തിലിറങ്ങുന്നത്. പത്തു മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്.

കടുത്ത ഉപാധികളോടെയാണ് കൊച്ചി എന്‍ഐഎ കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചത്. സിപിഐ (മാവോയിസ്റ്റ്) സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളില്‍ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമര്‍പ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണം, പാസ്പോര്‍ട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യമനുവദിച്ചത്.

Readers Comment

Add a Comment