Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:44 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബാലഭാസ്‌കറിന്റെ മരണത്തില്‍ നുണപരിശോധനയ്ക്ക് സിബിഐ ഇന്ന് അപേക്ഷ നല്‍കും. വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി, അര്‍ജുന്‍, സോബി എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് സിബിഐ അപേക്ഷ നല്‍കുന്നത്.

ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെടുന്നതിന് തൊട്ടു മുന്‍പ് ഒരു സംഘം ആളുകള്‍ കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടിരുന്നുവെന്ന് കലാഭവന്‍ സോബി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു.

ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ കൂടുതല്‍ ദുരൂഹത ഉന്നയിച്ചത് പ്രകാശ് തമ്പിക്കെതിരെയായിരുന്നു. ബാലഭാസ്‌കറും പ്രകാശ് തമ്പിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അടക്കം ബാലഭാസ്‌കറിന്റെ അച്ഛന്‍ കെസി ഉണ്ണിയും ബാലഭാസ്‌കറിന്റെ ബന്ധു പ്രിയ വേണുഗോപാലും ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളും സിബിഐ അന്വേഷണ സംഘം പരിശോധിക്കും.

Readers Comment

Add a Comment