Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:49 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വയനാട് പേര്യയില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. പേര്യ ചോയിമൂല കോളനിയില്‍ ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ ബിജുവിന്റെ വീട്ടിലെത്തിയ സംഘം അരിയും സാധനങ്ങളും വാങ്ങിയ ശേഷം കാടുകളിലേക്ക് മടങ്ങി. കൈയിലുള്ള മൊബൈല്‍ ഫോണും മറ്റും ചാര്‍ജ് ചെയ്യാനായി മൂന്നുമണിക്കൂറോളം വീട്ടില്‍ സമയം ചെലവഴിച്ചു.

തലപ്പുഴ പൊലീസ് സ്ഥലത്തെത്തി ഇവരോട് സംസാരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത്. തങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടോ എന്ന് കുടുംബത്തോട് ചോദിച്ചു. ഇത് മൂന്നാം തവണയാണ് മാവോയിസ്റ്റ് സംഘം പ്രദേശത്ത് എത്തുന്നത്.

 

Readers Comment

Add a Comment