Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:43 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. മദപുരം ഉണ്ണിയാണ് ഇപ്പോള്‍ പൊലീസ് പിടിയിലായിരിക്കുന്നത്. ഇയാള്‍ മുഖ്യപ്രതിയാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് പൊലീസ് സംശയിക്കുന്നയാളാണ് മദപുരം ഉണ്ണി. ഐഎന്‍ടിയുസി പ്രാദേശിക നേതാവായ ഇയാള്‍ സംഭവത്തിനു ശേഷം ഒളിവിലായിരുന്നു. മദപുരത്തെ ഒരു മലയുടെ മുകളിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന്റെ ഗൂഢാലോചനയിലടക്കം ഉണ്ണിക്ക് പങ്കുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു. പ്രതികള്‍ക്ക് രക്ഷപെടാന്‍ സൗകര്യം ഒരുക്കിക്കൊടുത്തതിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇതോടെ വെഞ്ഞാറമൂട് ഇരട്ട കൊലപാതകക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

ഓഗസ്റ്റ് 31ന് പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റ്മോര്‍ട്ടം നിഗമനം. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ട്.

Readers Comment

Add a Comment