Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:51 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച സ്ത്രീയെ കസ്റ്റഡിയിലെടുത്തതായി സൂചന. കേസിലെ പ്രതിയായ സജീവിനേയും സനലിനേയും രക്ഷപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീയെയാണ് വെള്ളറടയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.

ഇതിനിടയില്‍ കേസില്‍ ഒളിവിലായിരുന്ന അന്‍സര്‍, ഉണ്ണി എന്നീ 2 പ്രതികളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഇതോടെ കേസിലെ പ്രധാന പ്രതികളെല്ലാം പിടിയിലായിട്ടുണ്ട്. ഇതുവരെ 8 പ്രതികള്‍ പിടിയിലാണ്. നാലുപേരുടെ അറസ്റ്റ് നേരത്തെതന്നെ രേഖപ്പെടുത്തിയിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിന്റേയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്തണെന്ന് പുറത്തുവന്നു. ഇവരുടെ കൊലയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ്കാര്‍ ആണെന്ന് മിഥിലാജിന്റെ കുടുംബം ആരോപിച്ചു. കൊല്ലാന്‍ ഉദ്ദേശിച്ച്‌ തന്നെയാണ് പത്തോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മിഥിലാജിനേയും ഹഖിനെയും ആക്രമിച്ചതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് കാരണമെന്നും മിഥിലാജിന്റെ സഹോദരന്‍ നിസാം പറഞ്ഞു. ഇതിനിടയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യമാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Readers Comment

Add a Comment