Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആത്മഹത്യയുടെ തത്സമയ സംപ്രേഷണങ്ങളില്‍ ഓരോ ദിവസവും ഞെട്ടുകയാണ് കേരളം. പ്രണയഭംഗം സംഭവിച്ച യുവാക്കള്‍ കാമുകിമാരോടുള്ള പ്രതികാരത്തിന് തിരഞ്ഞെടുക്കുന്ന ഏറ്റവും പുതിയ മാര്‍ഗം സാമുഹിക മനശ്ശാസ്ത്രജ്ഞരുടെ പഠന വിഷയമാകുന്നു. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിയായ ശ്രീരാഗ് എന്ന ഇരുപത്തിയഞ്ചുകാരനാണ് വിചിത്രമായ ഈ മാനസികാവസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഇര. കാമുകിയുടെ വിവാഹം നിശ്ചയിച്ചതില്‍ മനംനൊന്ത് വീട്ടില്‍ തൂങ്ങിമരിക്കാന്‍ തീരുമാനിക്കുകയായിരുന്നു ശ്രീരാഗ്. കാമുകിയോടുള്ള പ്രതികാരമെന്ന നിലയില്‍, തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിന്റെ രംഗങ്ങള്‍ ശ്രീരാഗ് വീഡിയോ കാള്‍ വഴി പെണ്‍കുട്ടിയെ കാണിച്ചുകൊടുത്തു. വീട്ടുകാരെ വിവരമറിയിച്ച പെണ്‍കുട്ടി, ശ്രീരാഗിന്റെ വീട്ടിലേക്കു പാഞ്ഞെത്തിയത് പ്രതിശ്രുത വരനുമായാണ്. ശ്രീരാഗിന്റെ കഴുത്തില്‍ അപ്പോള്‍ കുരുക്ക് മുറുകുന്നതേ ഉണ്ടായിരുന്നുള്ളൂ. പ്രണയസാഹസികനായ യുവാവിനെ വീട്ടുകാര്‍ തത്സമയം തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുന്നത് വാട്‌സ് ആപ് ലൈവാക്കി കാമുകിയെ ഞെട്ടിച്ച യുവാവിനെ പൊലീസ് പൊക്കിയെടുത്ത് ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തിയ വാര്‍ത്ത കോട്ടയത്തു സംഭവിച്ചത് ഇതിനു തലേന്നാണ്. ഇടുക്കി സ്വദേശിയും കോട്ടയം സി.എം.എസ് കോളേജ് വിദ്യാര്‍ത്ഥിയുമാണ് കഥാനായകന്‍. കാമുകി പഠിക്കുന്നത് അതേ കോളേജില്‍ത്തന്നെ. നിസ്സാര കാര്യത്തിന് ഇരുവരും തമ്മില്‍ പിണങ്ങി. നായകന്‍ കോട്ടയത്തു നിന്ന് ട്രെയിനില്‍ അങ്കമാലിയില്‍ എത്തി, കറുകുറ്റിയിലെ ഒരു കുറ്റിക്കാട്ടില്‍ ചെന്നിരുന്ന് കാമുകിയെ വാട്‌സ് ആപ് വീഡിയോയില്‍ വിളിച്ചു. ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നു പറഞ്ഞ് കൈഞരമ്പ് മുറിക്കുന്നതിന്റെ ലൈവും കാണിച്ചു. നിമിഷങ്ങള്‍ക്കകം കാമുകന്‍ ബോധരഹിതനായി വീഴുന്നതും കാമുകി ലൈവ് ആയി കണ്ടു. സുഹൃത്തുക്കള്‍ വഴി പെണ്‍കുട്ടി ഈ വിവരം കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. സൈബര്‍ സെല്ലിലേക്ക് അടിയന്തര സന്ദേശമെത്തി. കാമുകന്റെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടുപിടിച്ച് രണ്ടു മണിക്കൂറിനകം സംഘം കറുകുറ്റിയിലെ കുറ്റിക്കാട്ടിലെത്തി, ചോരയൊലിപ്പിച്ചു കിടന്ന കാമുകവീരനെ ആശുപത്രിയിലാക്കി. ഭാഗ്യത്തിന് ജീവന്‍ ബാക്കിയുണ്ടായിരുന്നു. എന്താണ് വിചിത്രമായ ഈ മാനസികാവസ്ഥയ്ക്കു പിന്നില്‍? പ്രണയഭംഗത്തിന്റെയോ കാമുകിയുമായുള്ള പിണക്കത്തിന്റെയോ പേരില്‍ സ്വയംഹത്യ ചെയ്യുന്നവരുണ്ട്. അതു പഴയ കഥ. താന്‍ മാത്രം വേദനിച്ചാല്‍ പോരെന്നും, തനിക്കു മാത്രം നഷ്ടം സംഭവിച്ചാല്‍ പോരെന്നുമുള്ള പ്രതികാര മനോഭാവമാണ് പുതിയ തലമുറയുടെ രീതി. കാമുകന്റെ ആത്മഹത്യാരംഗം ലൈവ് ആയി കാണേണ്ടിവരുന്ന കാമുകിക്ക് ജീവിതകാലത്ത് മനസ്സമാധാനത്തോടെ ഉറങ്ങാന്‍ പറ്റുമോ? സ്വന്തം ജീവന്‍ കൊണ്ടാണ് ഈ പ്രതികാരം ചെയ്യുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകം ഈ കാമുകന്മാര്‍ക്ക് ഇല്ലാതെ പോകുന്നതാണ് കഷ്ടമെന്നും പുതിയ തലമുറയ്ക്ക് വൈകാരിക ആരോഗ്യം (ഇമോഷണല്‍ ഹെല്‍ത്ത്) കുറവായതാണ് ഇതിനു പിന്നിലെന്നും മാനസികരോഗ വിദഗ്ദ്ധര്‍ പറയുന്നു. പ്രണയഭംഗത്തിന്റെ വേദനയെ വിവേകപൂര്‍വം നേരിട്ട്, ജോലിയിലും ജീവിതത്തിലും വിജയം നേടിയാണ് പഴയ കാമുകിയോട് പ്രതികാരം തീര്‍ക്കേണ്ടതെന്ന് ഇവര്‍ക്ക് ആര് പറഞ്ഞുകൊടുക്കും? അതിനു വേണ്ടത് നല്ല സൗഹൃദങ്ങളാണ്. പക്ഷേ, പുതിയ സൗഹൃദങ്ങളില്‍ അധികവും ആത്മാര്‍ത്ഥതയില്ലാത്തതും, തനിക്കു ലാഭം കിട്ടുമെങ്കില്‍ സുഹൃത്തിനെത്തന്നെ വഞ്ചിക്കാന്‍ മടിക്കാത്തതുമാണെന്നു കൂടി സാമൂഹ്യ ശാസ്ത്രജ്ഞര്‍ പറയുമ്പോള്‍ തിരുത്തപ്പെടേണ്ട ചിലത് നമുക്കിടയില്‍ ഇല്ലേ? ശാരീരിക ആരോഗ്യം (ഫിസിക്കല്‍ ഹെല്‍ത്ത്), മാനസിക ആരോഗ്യം (മാനസിക ആരോഗ്യം) എന്നിവയല്ലാതെ വൈകാരിക ആരോഗ്യം (ഇമോഷണല്‍ ഹെല്‍ത്ത്) എന്നൊന്ന് നമ്മള്‍ അധികം ചിന്തിക്കാറില്ല. സംഘര്‍ഷമൊഴിഞ്ഞ്, ശാന്തവും സന്തോഷഭരിതവുമായ മനസ്സ് മാനസികാരോഗ്യത്തിന്റെ ഭാഗമാണ്. വിവേകം, സാമൂഹ്യ മര്യാദകള്‍, വീണ്ടുവിചാരം, പ്രവൃത്തികളുടെ പ്രത്യാഘാതം തുടങ്ങിയവയൊക്കെ വൈകാരിക ആരോഗ്യത്തിന്റെ ഭാഗവും. വൈകാരിക ആരോഗ്യത്തിന്റെ പ്രാധാന്യം മനസ്സിലായല്ലോ. നല്ല സുഹൃത്തുക്കള്‍ ഉണ്ടാകട്ടെ. പ്രതിസന്ധി ഘട്ടങ്ങളില്‍, സാരമില്ലെന്നു പറഞ്ഞ് സമാശ്വസിപ്പിക്കാന്‍ മനസ്സുള്ള ഒരാള്‍ അരികിലുണ്ടാകട്ടെ. മറ്റൊരാളോട് പ്രതികാരം തീര്‍ത്ത് നഷ്ടപ്പെടുത്താനുള്ളതല്ല സ്വന്തം ജീവനും ജീവിതവും. സ്വയം സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിക്കുക.
34.02°C








