Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐക്ക് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്ന നിലപാടില്‍ ഹൈക്കോടതിയെ സമീപിച്ച സര്‍ക്കാരിന് വിധി കനത്ത തിരിച്ചടിയായി. ഈ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് അനന്തമായി നീണ്ടുപോവുകയായിരുന്നു.
ഇതോടെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരുടെ കുടുംബം ചീഫ് ജസ്റ്റീസിന് പരാതി നല്‍കുകയായിരുന്നു. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി അടിയന്തരമായി വിധി പ്രസ്താവിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ഈ പരാതി പരിഗണിച്ചാണ് ഇന്ന് അടിയന്തര വിധിയുണ്ടായത്.
അതേസമയം ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തുവെന്നത് സര്‍ക്കാരിന് ആശ്വാസമാണ്.
36.68°C








