Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വിവാദ ആൾദൈവം നിത്യാനന്ദ തന്റെ രാജ്യത്തെ നാണയങ്ങൾ പുറത്തിറക്കി. ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് രാജ്യത്തെ കറൻസിയുടെ രൂപം വെളിപ്പെടുത്തിയത്. സംസ്കൃതത്തിൽ കൈലാസ നാണയത്തിന്റെ പേര് സ്വർണമുദ്ര അഥവാ സ്വർണ പുഷ്പം എന്നായിരിക്കും. പൂർണമായും സ്വർണത്തിൽ തീർത്ത നാണയങ്ങൾ കൈലാസിയൻ ഡോളർ എന്നാണ് അറിയപ്പെടുക എന്ന് മുൻപ് വ്യക്തമാക്കിയിരുന്നു.
ഒരു സ്വർണമുദ്രയിൽ 11.66 ഗ്രാമോളം സ്വർണമാണ് ഉണ്ടാകുക. കാൽകാസ്, അരക്കാസ്, ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, പത്ത് കാസുകളുണ്ടാകും. ഇതിന്‍റെ അച്ചടി അടക്കം എല്ലാം പൂർത്തിയായിരിക്കുകയാണ്. വിനായക ചതുർഥി ദിനമായ ഇന്നാണ് നാണയങ്ങൾ പുറത്തിറക്കിയത്. ഇംഗ്ലിഷിൽ കൈലാസിയൻ ഡോളർ എന്ന് അറിയപ്പെടും. തമിഴിൽ പൊർകാസ് എന്ന് അറിയപ്പെടും.തന്റെ രാജ്യമായ കൈലാസത്തില്‍ ‘ഹിന്ദു നിക്ഷേപവും റിസര്‍വ് ബാങ്കും’ ആരംഭിക്കുമെന്ന് നേരത്തെ തന്നെ നിത്യാനന്ദ പ്രഖ്യാപിച്ചിരുന്നു.ഗണേഷ് ചതുര്‍ത്ഥിയിലാണ് സ്വയം പ്രഖ്യാപിത രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്കായി കൈലാസത്തിന്റെ റിസര്‍വ് ബാങ്ക് ആരംഭിക്കുമെന്ന് നിത്യാനന്ദ പ്രഖ്യാപച്ചത്. ഇതിന്റെ ഒരു വീഡിയോയും നിത്യാനന്ദ ബുധനാഴ്ച പുറത്തിറക്കി. 2:44 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആണ് നിത്യാനന്ദ ഇത്തരമൊരു പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഗണപതിയുടെ കൃപയോടെ ഗണേഷ് ചതുര്‍ത്ഥിയില്‍, കൈലാസത്തിന്റെ റിസര്‍വ് ബാങ്കിന്റെയും കറന്‍സികളുടെയും സമ്പൂര്‍ണ്ണവും പൂര്‍ണ്ണവുമായ എല്ലാ വിവരങ്ങളും ഞങ്ങള്‍ വെളിപ്പെടുത്താന്‍ പോകുന്നു. എല്ലാം തയ്യാറാണ്. സമ്പൂര്‍ണ്ണ ഡിസൈനിംഗ്, കറന്‍സി എല്ലാം, ഞങ്ങള്‍ എങ്ങനെ ചെയ്യാന്‍ പോകുന്നു എന്ന സാമ്പത്തിക തന്ത്രം, ആഭ്യന്തര കറന്‍സി ഉപയോഗം, ബാഹ്യ ലോക കറന്‍സി വിനിമയം എന്നിവയൊക്കെ 300 പേജുള്ള മുഴുവന്‍ സാമ്പത്തിക നയങ്ങളും തയ്യാറാണെന്ന് നിത്യാനന്ദ വീഡിയോയില്‍ പറഞ്ഞിരുന്നു
23.58°C








