Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് കോടിയേരിക്ക് എതിരെയുള്ള പീഡന പരാതിയില്‍ അന്വേഷണം ദുബായിലേക്കും നീളും. ബിനോയ് വിവാഹവാഗ്ദാനം നല്‍കി വഞ്ചിക്കുകയും, ഒന്‍പതു വര്‍ഷത്തോളം പീഡിപ്പിക്കുകയും ചെയ്തുവെന്ന് മുംബയ് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ യുവതി നേരത്തേ ദുബായില്‍ ബാര്‍ ഡാന്‍സര്‍ ആയിരുന്നു. അക്കാലത്താണ് ബിനോയിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇരുവരും തമ്മില്‍ യുവതി ആരോപിക്കുന്നതു പോലെയുള്ള ബന്ധമുണ്ടായിരുന്നോ എന്നു തെളിയിക്കാന്‍ മുംബയ്ക്കു പുറമേ ദുബായില്‍ നിന്നുള്ള സാക്ഷികളെക്കൂടി കേസില്‍ വിസ്തരിക്കേണ്ടിവരും. മൂന്നു സ്ഥലങ്ങളിലായാണ് കേസിന്റെ ലൊക്കേഷന്‍. അത് ഇങ്ങനെ: ദുബായ്, 2009 1. ബീഹാര്‍ സ്വദേശിനിയായ യുവതി ഇരുപത്തിനാലാം വയസ്സില്‍ മുംബയ് വഴി ദുബായിലെത്തുന്നു. ദരിദ്ര കുടുംബാംഗമായ യുവതി ജോലി തേടിയാണ് മൂന്നു സഹോദരിമാര്‍ക്കും അമ്മയ്ക്കും ഒപ്പം 2007 ല്‍ മുംബയിലെത്തിയത്. അവിടെ വച്ച് ബാര്‍ ഡാന്‍സ് അഭ്യസിക്കുന്നു. ദുബായില്‍ ബാര്‍ നര്‍ത്തകിമാര്‍ക്ക് നല്ല ചാന്‍സാണെന്ന് ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് യുവതി ദുബായിലേക്കു പറക്കുന്നു. 2. ദുബായിലെ മെഫ്ഫില്‍ ഡാന്‍സ് ബാറില്‍ യുവതി നര്‍ത്തകിയായി എത്തുന്നു. അവിടെ നിത്യ സന്ദര്‍ശകനായിരുന്നു റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ബിനോയ് കോടിയേരി. യുവതിയുടെ ബാര്‍ നൃത്തത്തില്‍ മയങ്ങിയ ബിനോയ് ഡാന്‍സിനിടെ അവരുടെ ശരീരത്തിലേക്ക് കറന്‍സികള്‍ വലിച്ചെറിയുന്നു (യുവതിയുടെ പരാതിയില്‍ പറയുന്നത്). ബിനോയ് യുവതിയെ പരിചയപ്പെട്ടു. മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുന്നു. യുവതി നമ്പര്‍ നല്‍കുന്നു. ബിനോയ് ഇടയ്ക്കിടെ യുവതിയെ വിളിക്കുന്നു. ആ പരിചയം അടുപ്പത്തിലേക്കു വഴിമാറുന്നു. ബിനോയ് ഡാന്‍സ് ബാറിലെത്തി യുവതിക്ക് വില കൂടിയ പാരിതോഷകങ്ങള്‍ സമ്മാനിക്കുന്നു. 3. കേരളമാണ് സ്വദേശമെന്നും ദുബായില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് ആണെന്നും ബാര്‍ ഡാന്‍സറുടെ ജോലി ഉപേക്ഷിച്ചാല്‍ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും ബിനോയ് യുവതിയോടു പറയുന്നു. ജോലി ഉപേക്ഷിക്കാവുന്ന സ്ഥിതിയിലായിരുന്നില്ല യുവതി. ബിനോയ് യുവതിയെ ദുബായിലെ തന്റെ ഫ്‌ളാറ്റിലേക്ക് ക്ഷണിക്കുന്നു. 4. ബിനോയ് പറഞ്ഞതെല്ലാം വിശ്വസിച്ചു കഴിഞ്ഞിരുന്ന യുവതി തനിച്ച് ബിനോയിയുടെ ഫ്‌ളാറ്റിലേക്ക് പോകുന്നു. ബിനോയ് വിവാഹ വാഗ്ദാനം ആവര്‍ത്തിക്കുന്നു. ശാരീരിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു. യുവതി വഴങ്ങുന്നു. പിന്നീട് യുവതിയുടെ സന്ദര്‍ശനവും ലൈംഗിക ബന്ധവും പതിവാകുന്നു. 5. 2009 ഒക്ടോബറിലാണ് യുവതി ആദ്യം ബിനോയിയുടെ ഫ്‌ളാറ്റില്‍ പോയതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതും. വൈകാതെ യുവതി ഗര്‍ഭിണിയായി. വിവരം ബിനോയിയെ അറിയിക്കുകയും, ദുബായില്‍ ബാര്‍ ഡാന്‍സര്‍ ആയി തുടരാനാവില്ലെന്ന് പറയുകയും ചെയ്യുന്നു. യുവതിയെ മുംബയിലേക്ക് അയയ്ക്കാന്‍ ബിനോയ് തീരുമാനിക്കുന്നു. മുംബയ്, 2010 1. ആ വര്‍ഷം ആദ്യം യുവതിയെയും കൂട്ടി ബിനോയ് മുംബയിലെത്തി. അന്ധേരി വെസ്റ്റില്‍ ബിനോയ് യുവതിക്ക് ഫ്‌ളാറ്റെടുത്തു നല്‍കുന്നു. ദുബായിലേക്കു മടങ്ങിയ ബിനോയ് പിന്നീട് ഇടയ്ക്കിടെ മുംബയിലെ യുവതിയുടെ ഫ്‌ളാറ്റിലെത്തി താമസിക്കുന്നു. ഫ്‌ളാറ്റ് വാടക ബിനോയ് കൃത്യമായി കൊടുക്കുകയും, യുവതിയുടെ മറ്റു ചെലവുകള്‍ക്ക് പണം നല്‍കുകയും ചെയ്യുന്നു. 2. ജൂലായ് 22 ന് യുവതി മുംബയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നു. അപ്പോഴും ബിനോയ് അവിവാഹിതനാണെന്നായിരുന്നു യുവതിയുടെ ധാരണ. വിവാഹക്കാര്യം യുവതി ഇടയ്ക്കിടെ ബിനോയിയെ ഓര്‍മ്മിപ്പിക്കുന്നു. ബിസിനസിന്റെ തിരക്കുകളും മറ്റും പറഞ്ഞ് ബിനോയ് ഒഴിഞ്ഞുമാറുന്നു. 3. തൊട്ടടുത്ത വര്‍ഷം അന്ധേരി വെസ്റ്റില്‍ നിന്നു മാറി മില്ലത്ത് നഗറില്‍ യുവതിക്കായി ബിനോയ് വീട് വാടകയ്‌ക്കെടുത്തു നല്‍കുന്നു. വിവാഹക്കാര്യം ബിനോയിയോടു പറയാന്‍ യുവതിയുടെ അമ്മ നിര്‍ബന്ധിക്കുന്നു. ബിനോയ് ഒഴിഞ്ഞുമാറുന്നു. പക്ഷേ, ബിനോയ് ദുബായില്‍ നിന്ന് വരുമ്പോഴെല്ലാം യുവതിക്കൊപ്പം താമസിക്കുന്നു. 4. ജോഗേശ്വരിയില്‍ 2014 ല്‍ മറ്റൊരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് യുവതിയെ അവിടേക്ക് മാറ്റിത്താമസിപ്പിച്ചു. ബിസിനസ് നഷ്ടത്തിലാണെന്നും, വിവാഹത്തിന് അല്പം കൂടി കാത്തിരിക്കണമെന്നും ബിനോയ് പറയുന്നു. അതിനു ശേഷം പണം നല്‍കുന്നത് മുടങ്ങി. ദുബായില്‍ നിന്ന് ബിനോയിയുടെ മുംബയ് സന്ദര്‍ശനവും വല്ലപ്പോഴുമായി. 5. ദുബായില്‍ ബിനോയ് കോടിയേരി ഉള്‍പ്പെട്ട 13 കോടി രൂപയുടെ ചെക്കു കേസിന്റെ വിവരം യുവതി 2018 ല്‍ അറിയുന്നു. ബിനോയിയുടെ രണ്ട് ഫേസ് ബുക്ക് അക്കൗണ്ടുകള്‍ പരിശോധിച്ചെങ്കിലും ഇത് ആക്ടീവ് അല്ലായിരുന്നു. പിന്നീട് 2019 ല്‍ ബിനോയ് തുടങ്ങിയ പുതിയ ഫേസ് ബുക്ക് അക്കൗണ്ട് യുവതി കണ്ടെത്തുന്നു. അതില്‍ നിന്ന് ബിനോയി വിവാഹിതനാണെന്നും മറ്റ് കുടുംബ വിവരങ്ങളും മനസ്സിലാക്കുന്നു. 6. വഞ്ചനയും വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കലും ആരോപിച്ച് ബിനോയ് കോടിയേരിക്കെതിരെ യുവതി മുംബയ് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നു. ജൂണ്‍ 12 ന് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നു. മാനഭംഗം, ബോധപൂര്‍വമായ കബളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, ലൈംഗിക പീഡനം എന്നിവ കുറ്റങ്ങള്‍. കണ്ണൂര്‍, 2019 1. യുവതിയുടെ പരാതി അടിസ്ഥാനമാക്കി മുംബയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ്, ബിനോയിയെ മുംബയിലേക്ക് വിളിച്ചു വരുത്തി തെളിവെടുക്കുന്നതിനു മുന്നോടിയായി നേരിട്ട് നോട്ടീസ് നല്‍കാന്‍ ജൂണ്‍19 ന് കണ്ണൂരിലെത്തുന്നു. 2. മുംബയ് പൊലീസ് കണ്ണൂര്‍ കോടിയേരിയിലുള്ള ബിനോയിയുടെ വീട്ടിലെത്തിയെങ്കിലും വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ബിനോയിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. യുവതി നല്‍കിയ പരാതിയില്‍ ബിനോയ് കോടിയേരിയുടെ തിരുവനന്തുപരം മുടവന്‍മുകളിലെ വീടിന്റെ മേല്‍വിലാസവും നല്‍കിയിരുന്നു. മുംബയ് പൊലീസ് തിരുവനന്തപുരത്തേക്ക്. 3. മുടവന്‍മുകളിലെ വീടും അടച്ചിട്ടിരിക്കുകയായിരുന്നു. എ.കെ.ജി സെന്ററിനടുത്തള്ള പാര്‍ട്ടി ഫ്‌ളാറ്റിലും ബിനോയ് താമസിക്കാറുണ്ടെങ്കിലും, അത് ബിനോയിയുടെ പേരില്‍ അല്ലാത്തതിനാല്‍ നേരിട്ടെത്തി പരിശോധിച്ചില്ല. പകരം പുറത്ത്, റോഡില്‍ നിന്ന് നിരീക്ഷിക്കുന്നു. മുംബയ് പൊലീസിന്റെ തിരുവനന്തപുരത്തേക്കുള്ള വരവ് കേരള പൊലീസ് രഹസ്യമായി സൂക്ഷിക്കുന്നു. 4. ഒളിവിലിരുന്ന് മുംബയ് കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ മുഖേന ബിനോയ് മുന്‍കൂര്‍ ജാമ്യേപക്ഷ ഫയല്‍ ചെയ്യുന്നു. ഇന്നലെ ഹര്‍ജി പരിഗണിക്കാനെടുത്ത ദിന്‍ഡോഷി സെഷന്‍സ് കോടതി അത് തിങ്കളാഴ്ച (ജൂണ്‍ 24) പരിഗണിക്കാന്‍ മാറ്റുന്നു. 5. യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റ് വേണമെന്നും, ഉന്നത സ്വാധീനമുള്ള പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ സ്വാധീനിക്കുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്യുമെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു. യുവതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും അതിനാല്‍ ഡി.എന്‍.എ പരിശോധന ആവശ്യമില്ലെന്നും ബിനോയിയുടെ അഭിഭാഷകന്‍ വാദിക്കുന്നു. യുവതിയുടെ പരാതിയില്‍ പറയുന്ന തീയതികളിലും പരാമര്‍ശങ്ങളിലും പൊരുത്തക്കേടുകളുണ്ടെന്നും വാദിക്കുന്നു. 6. ബിനോയ് കോടിയേരിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മുംബയ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ സാദ്ധ്യത. ബിനോയ് ഇന്ത്യ വിട്ടു പോയിട്ടില്ലെന്നാണ് പൊലീസ് നിഗമനം. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചാല്‍ ബിനോയിക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി വിദേശത്തേക്കു കടക്കാനാവില്ല. ബിനോയ് എവിടെ?
34.85°C








