Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:11 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

കായംകുളത്ത് സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതക കേസില്‍ ഒന്നാം പ്രതി വെറ്റ മുജീബ് പൊലീസ് കസ്റ്റഡിയില്‍. കൊലപതക ശ്രമത്തിനിടെയുണ്ടായ സംഘട്ടനത്തില്‍ പരുക്കേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയിലാണ്. കേസുമായി ബന്ധപ്പെട്ട് നിലവില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

കഴിഞ്ഞ ദിവസമാണ് സിപിഐഎം പ്രവര്‍ത്തകന്‍ സിയാദ് കൊല്ലപ്പത്. കൊവിഡ് നീരിക്ഷണത്തില്‍ ഉള്ളവര്‍ക്ക് ഭക്ഷണം നല്‍കി തിരികെ വരുമ്പോഴായിരുന്നു സിയാദിന് വെട്ടേറ്റത്. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ട പ്രതി വെറ്റ മുജീബിനെ കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഘട്ടനത്തില്‍ ഇയാള്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. അതേസമയം, സിയാദിന്റെ കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നാണ് സിപിഐഎമ്മിന്റെ ആരോപണം.

കൊലപാതക കാരണം ഇപ്പോഴും വ്യക്തമല്ല. ഗുണ്ട സംഘത്തില്‍ ഉണ്ടായിരുന്ന വിട്ടോബ ഫൈസലിനെ പൊലീസ് നേരത്തെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് പൊലീസ് നിഗമനം.

 

 

Readers Comment

Add a Comment