Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:51 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മധ്യപ്രദേശിലെ മണ്ട്‌ല ജില്ലയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി 25000 രൂപയ്ക്ക് വിറ്റപെണ്‍കുട്ടിയെ ബന്ധുക്കള്‍ കണ്ടെത്തി. പതിനാറ് വയസ് മാത്രമുള്ള പെണ്‍കുട്ടിയെ മണ്ട്‌ലയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ സാഗര്‍ ജില്ലയിലെ ഗ്രാമത്തില്‍ നിന്നാണ് കണ്ടെത്തിയത്.


സാഗര്‍, മണ്ട്‌ല എന്നിവിടങ്ങളിലെ പൊലീസിന്റെ സംയുക്ത നീക്കത്തിനൊടുവിലാണ് ധ്വാര ഗ്രാമത്തിലെ ബഹാദൂര്‍ യാദവിന്റെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് അനിത യാദവിനെതിരെയും ബഹാദൂര്‍ യാദവിനെതിരെയും കേസ് എടുത്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ബഹാദൂര്‍ യാദവിന്റെ കുടുംബാംഗങ്ങളെ പ്രതിചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, മകളെ കാണാനില്ലെന്നും തട്ടിക്കൊണ്ട് പോയത് ബഹാദൂര്‍ യാദവിന്റെ വീടിനടുത്തുള്ള അനിത യാദവ് ആണെന്നും ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി എടുത്തിരുന്നില്ല. തുടര്‍ന്ന് വിവേക് പവാര്‍, പ്രശാന്ത് ദുബെ എന്നീ സാമൂഹിക പ്രവര്‍ത്തകരുടെ ശ്രമത്തിനെ തുടര്‍ന്നാണ് തന്റെ മകളെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കി.

പെണ്‍കുട്ടിയെ ബഹാദൂര്‍ യാദവിന്റെ മകന് വിവാഹം കഴിക്കാനായി 25,000 രൂപയ്ക്ക് അനിതാ യാദവ് വില്‍ക്കുകയായിരുന്നുവെന്നും പ്രശാന്ത് ദുബെ ആരോപിച്ചു

Readers Comment

Add a Comment