Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:18 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാസര്‍ഗോഡ് കുമ്പളയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നായ്കാപ്പ് സ്വദേശി ഹരീഷ് (32) ആണ് മരിച്ചത്.
നായ്കാപ്പില്‍ ഓയില്‍ മില്ലില്‍ ജോലി ചെയ്യുന്ന ഹരീഷിന് ഇന്നലെ രാത്രിയാണ് കുത്തേറ്റത്. ജോലിസ്ഥലത്തു നിന്നും വീട്ടിലേക്കുള്ള വഴിയില്‍ വച്ചാണ് സംഭവം.

മുറിവുകളോടെ വീണു കിടക്കുകയായിരുന്ന ഹരീഷിനെ കണ്ട നാട്ടുകാരാണ് കുമ്പള പൊലീസില്‍ വിവരമറിയിച്ചത്. കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലയ്ക്ക് പിറകിലും നെറ്റിയിലും നെഞ്ചിലുമാണ് ഹരീഷിന് കുത്തേറ്റത്. വ്യക്തിപരമായ വിഷയങ്ങളായിരിക്കാം സംഭവത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുത്തിയതാരെന്ന് വ്യക്തമല്ല. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Readers Comment

Add a Comment