Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 1:13 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.87 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലം കരുനാഗപ്പള്ളിയില്‍ ചികിത്സ കിട്ടാതെ ഗര്‍ഭസ്ഥ ശിശു മരിച്ചതിന് പിന്നാലെ അമ്മയും മരണപ്പെട്ടു. തിരുവനന്തപുരത്ത് എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവതിയാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. പ്രസവത്തിനായി വടക്കന്‍ മൈനാഗപ്പള്ളി സ്വദേശി നജ്മയെ ജൂലൈ 29നായിരുന്നു കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. 

ഇവരെ പ്രസവ മുറിയിലേക്ക് മാറ്റിയെങ്കിലും കൃത്യമായ പരിചരണം കിട്ടിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൊല്ലത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പതിനഞ്ച് മണിക്കൂറിന് ശേഷം കടുത്ത വേദനയും രക്ത സ്രാവവും ഉണ്ടാകാന്‍ തുടങ്ങിയതോടെയാണ് തിരുവനന്തപുരത്ത് എസ്എടി ആശിപത്രിയിലേക്ക് മാറ്റാന്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു. 

ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസവത്തിന് മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നു. സ്വകാര്യ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. 

സംഭവത്തില്‍ കരുനാഗപള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് നജ്മയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കും. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം തള്ളി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. തങ്ങളുടെ ഭാഗത്ത് യാതൊരു ചികിത്സാ പിഴവും ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.

 

 

 

 

 

Readers Comment

Add a Comment