Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:20 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


കടല്‍ക്കൊല കേസ് ഇന്ന് സുപ്രിംകോടതിയില്‍. ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനോ ലാത്തോറെ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യമാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ആവശ്യത്തെ കേരളം എതിര്‍ക്കും.

കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് എതിരെ ഇന്ത്യയില്‍ പ്രോസിക്യൂഷന്‍ നടപടി കഴിയില്ലെന്നും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നുമാണ് രാജ്യാന്തര ട്രൈബ്യൂണല്‍ വിധി. ഈ തീരുമാനം അംഗീകരിച്ച കാര്യം കേന്ദ്രസര്‍ക്കാര്‍ തന്നെ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനോ ലാത്തോറെയുടെ ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയിരുന്നു.

എന്നാല്‍, ഹര്‍ജി തീര്‍പ്പാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തെ കേരളം എതിര്‍ക്കും. മലയാളികള്‍ മരിച്ചതിനാല്‍ കേരളത്തിന്റെ നിലപാട് കേള്‍ക്കണമെന്ന് ആവശ്യപ്പെടും. ഏത് രാജ്യത്ത് വിചാരണ നടത്തണമെന്ന് തീരുമാനിക്കാന്‍ രാജ്യാന്തര ട്രൈബ്യൂണലിന് അധികാരമല്ലെന്നും വാദമുഖങ്ങള്‍ നിരത്തും. ഇറ്റാലിയന്‍ നാവികന്റെ ഹര്‍ജി എട്ട് വര്‍ഷമായി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. നാവികര്‍ക്കെതിരെ രാജ്യത്തുള്ള കേസുകള്‍ കോടതി 2015ല്‍ സ്റ്റേ ചെയ്തിരുന്നു.


 

Readers Comment

Add a Comment