Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:12 am
  • 19th May, 2024
  • Overcast Clouds
24.82°C24.82°C
  • Humidity: 98 %
  • Wind: 0.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ ഹമീദാണ് പിടിയിലായത്. ആദ്യമായി അബ്ദുള്‍ ഹമീദാണ് ഡിപ്ലോമാറ്റിക് ബാഗ് ഉപയോഗിച്ച് സ്വര്‍ണം കടത്തിയത്. 2019 ജൂലൈ 14നാണ് സ്വര്‍ണം കടത്തിയത്. മൂന്ന് തവണ ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തി. കേസിലെ പ്രതികളായ സരിത്തിന്റെയും സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും ആവശ്യപ്രകാരമാണ് സ്വര്‍ണം കടത്തിയതെന്നും മൊഴിയുണ്ട്.

അതേസമയം കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് സ്വര്‍ണക്കടത്ത് കേസ് പരിഗണിക്കും. ഭീകരവാദ ബന്ധം സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിക്ക് കൈമാറും. കേസ് ഡയറിയും പരിശോധിക്കും. സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുണ്ട്.

കൂടാതെ കേസില്‍ സി ആപ്റ്റിലെ ഉദ്യോഗസ്ഥരുടെ മൊഴി കസ്റ്റംസ് ഉടന്‍ രേഖപ്പെടുത്തും. സി അപ്റ്റിലെ 3 ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം ശക്തമാക്കി. പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ബുധനാഴ്ച ഹാജരാക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശമുണ്ട്.

മൊഴിയെടുപ്പിന് മുന്നോടിയായി സി ആപ്റ്റില്‍ നിന്നും ഏതാനും രേഖകള്‍ ഉദ്യോഗസ്ഥര്‍ വാങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം ശക്തമാക്കി. പ്രധാന പ്രതികളായ സ്വപ്ന, സദീപ്, സരിത് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് സമര്‍പ്പിച്ച അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ബുധനാഴ്ച് പരിഗണിക്കും. ബുധനാഴ്ച് പ്രതികളെ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

 

Readers Comment

Add a Comment