Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഏത് വിശിഷ്ട പാരമ്പര്യത്തിനെപ്പോലും കളങ്കമേല്‍പ്പിക്കാന്‍ കൊടുംവിഷത്തിന്റെ ഒരു തുള്ളി മാത്രം മതിയാകും. ഈ സത്യം ഓര്‍മ്മിപ്പിക്കുന്ന ചിലത് മാദ്ധ്യമരംഗത്തും അരങ്ങേറുന്നതു കാണുമ്പോഴാണ് പത്രവായനക്കാര്‍ക്ക് അത്ഭുതവും ആശങ്കയും തോന്നുന്നത്. കേരളത്തിന്റെ മാദ്ധ്യമപ്രവര്‍ത്തന ചരിത്രത്തില്‍ നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ദിനപ്പത്രത്തില്‍ നിന്നുതന്നെയാകുമ്പോള്‍ ആ അത്ഭുതവും ആശങ്കയും പലമടങ്ങ് ഇരട്ടിയാകും.
അക്ഷരങ്ങളുടെ വിശുദ്ധിയിലും പത്രധര്‍മ്മത്തിന്റെ ധീരതയിലും അടിയുറച്ചുനില്‍ക്കുന്ന ദിനപത്രമാണ് കേരളകൗമുദി. സി.വി. കുഞ്ഞിരാമനെയും കെ. ബാലകൃഷ്ണനെയും കെ. സുകുമാരനെയും പോലെയുള്ള മഹാരഥന്മാരായ ശ്രേഷ്ഠവ്യക്തിത്വങ്ങള്‍ സാരഥികളായിരുന്ന ആ മഹത് സ്ഥാപനത്തിനു ചേരാത്ത വിധത്തില്‍ ചില വിഷവിത്തുകള്‍ കടന്നുകൂടി നടത്തുന്ന വിഷംകലക്കല്‍ കാണുമ്പോള്‍ വായനക്കാരാണ് മൂക്കത്തുവിരല്‍വച്ച് ഇങ്ങനെ ചോദിച്ചുപോകുന്നത്- അപകടകാരികളായ ഇത്തരം കൃമികീടങ്ങളെ ചൂലിനടിച്ചു പുറത്താക്കി ചാണകവെള്ളം തളിച്ചു വൃത്തിയാക്കാന്‍ അവിടെ ആരുമില്ലേ?
കേരളകൗമുദിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മദ്ധ്യാഹ്ന പത്രമായ ഫ്‌ളാഷിന്റെ കേവലമൊരു പ്രാദേശിക റിപ്പോര്‍ട്ടര്‍ കാട്ടിക്കൂട്ടിയ വൃത്തികേടുകളും, അതിന്റെ പേരില്‍ അയാളുടെ പേരിലുള്ള പോലീസ് കേസുകളും, സ്ഥാപനത്തെ മറയാക്കി അയാള്‍ നടത്തിക്കൊണ്ടിരിക്കുന്ന തട്ടിപ്പുകളും, ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങളും, ഏറ്റവും ഒടുവില്‍ ഒരു പീഡനക്കേസില്‍ പോക്‌സോ കുറ്റം ചാര്‍ത്തപ്പെട്ടിട്ടു പോലും സ്ഥാപനത്തിന്റെ ലേബലിൽ ഉന്നതരുടെ ഒത്താശയോടെ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം കിട്ടുന്നതു വരെ അറസ്റ്റ് ഒഴിവാക്കിയതും വരെ പല മാദ്ധ്യമങ്ങളിലും വിശദമായ വാര്‍ത്തകള്‍ വന്നിട്ടുപോലും കേരളകൗമുദി ഇയാളെ സംരക്ഷിക്കുന്നതാണ് അത്ഭുതകരമായിരിക്കുന്നത്.
മാദ്ധ്യമപ്രവര്‍ത്തകരുടെ വിശുദ്ധിയിലും സത്യസന്ധതയിലും മാന്യതയിലും കൂടി മാദ്ധ്യമസ്ഥാപനങ്ങള്‍ പുലര്‍ത്തേണ്ടുന്ന ജാഗ്രതയിലേക്കും വിരല്‍ചൂണ്ടുന്നതാണ് കേരളകൗമുദിയുടെ ഫ്‌ളാഷ് മദ്ധ്യാഹ്ന പത്രത്തിന്റെ കൊട്ടാരക്കരയിലെ പ്രാദേശിക ലേഖകനായ കോട്ടാത്തല ശ്രീകുമാര്‍ എന്ന വിഷപ്പാമ്പിന്റെ ചെയ്തികള്‍. ഒരു കേരളപ്പിറവി ദിനത്തില്‍ പ്രസിദ്ധീകരണം ആരംഭിച്ച് ഒന്നരവര്‍ഷത്തിനകം തന്നെ കേരളത്തില്‍ 11 എഡിഷനുകള്‍ പ്രസിദ്ധീകരിച്ചിരുന്ന മധ്യാഹ്ന പത്രമാണ് ഫ്‌ളാഷ്.
കൊട്ടാരക്കര ഏരിയയില്‍ ഫ്‌ളാഷ് പത്രത്തിന് പരസ്യങ്ങള്‍ പിടിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ് മാത്രമാണ് കോട്ടാത്തല ശ്രീകുമാര്‍ എന്നിരിക്കെ, പരസ്യങ്ങള്‍ ക്യാന്‍വാസ് ചെയ്യുന്നതിന് സൗകര്യമൊരുക്കാനാണ് പത്രം ഇയാളെ പ്രാദേശിക റിപ്പോര്‍ട്ടറാക്കി നിയമിച്ചിരിക്കുന്നത്. അത് ഇത്ര വലിയ കെടുതിയും കുരുക്കുമാകുമെന്ന് കേരളകൗമുദി മാനേജ്‌മെന്റു പോലും വിചാരിച്ചിട്ടുണ്ടാകില്ല.
പത്രപ്രവര്‍ത്തനത്തില്‍ ഉന്നതവും പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതുമായ പവിത്രതയും സത്യസന്ധതയും കാത്തുസൂക്ഷിക്കുന്ന നിരവധി സമര്‍ത്ഥരായ ജേണലിസ്റ്റുകുടെ ഇടയിലാണ്, പത്താംക്‌ളാസും ഗുസ്തിയും മാത്രം അടിസ്ഥാനയോഗ്യതയുള്ള ഒരു പഴയ ഓട്ടോറിക്ഷ ഡ്രൈവർ കടന്നുകയറി സാമൂഹ്യവിരുദ്ധനായി വിലസി സ്ഥാപനത്തിനും അവിടത്തെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും ചീത്തപ്പേരും നാണക്കേടും സൃഷ്ടിക്കുന്നത്. സ്ഥാപനം പോലുമറിയാതെ അതിന്റെ പേരും സ്വാധീനവും തന്ത്രപരമായി ഉപയോഗിച്ച് ഉയാള്‍ സ്വന്തം കാര്യം നേടുകയും ചെയ്യുന്നു. പക്ഷേ ഇതൊക്കെ നാട്ടില്‍ പാട്ടായിട്ടും കേരളകൗമുദി കണ്ണുമടച്ചിരിക്കുന്നത് വായനക്കാര്‍ സഹിക്കില്ലെന്ന് ഓര്‍മ്മിക്കണം.
തട്ടിപ്പുകളുടെയും പീഡന പരമ്പരകളുടെയും ഒടുവില്‍ ശ്രീകുമാറിനെ കുരുക്കില്‍ വീഴ്ത്തിയത് രണ്ടു പതിറ്റാണ്ടിലേറെക്കാലം തുടര്‍ന്നുവന്ന ഒരു പീഡനസംഭവം തന്നെയാണ്. അന്ന് ശ്രീകുമാര്‍ ഓട്ടോ ഡ്രൈവറും ഇരയായ പെണ്‍കുട്ടി രണ്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയും. കുട്ടിയുടെ വീട്ടിലെ ഓട്ടോ ഓടിക്കാന്‍ എത്തിയ ശ്രീകുമാറിന്റെ പ്രധാന വിനോദം ഏഴുവയസ്സുകാരിയെ മറ്റാരും കാണാതെ രഹസ്യമായി തന്റെ നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നത്രേ. കുട്ടി വളര്‍ന്നിട്ടും ശ്രീകുമാറിന്റെ അശ്‌ളീലപ്രദര്‍ശനത്തിന് ഒരു കുറവുമുണ്ടായില്ല. ഒടുവില്‍ നിവൃത്തികെട്ട് ഇയാള്‍ക്കെതിരെ കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കിയതും അതേ പെണ്‍കുട്ടിയായ ഇപ്പോഴത്തെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ്.
ഏറ്റവും ഒടുവില്‍ പെണ്‍കുട്ടിയുടെ വീടിനു സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍, പെണ്‍കുട്ടിയുടെ അമ്മയും കൂടി കണ്ടുനില്‍ക്കെയായിരുന്നു ശ്രീകുമാറിന്റെ നഗ്നതാ പ്രദര്‍ശനം. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ തന്നെ നിര്‍ബന്ധപ്പ്രകാരമായിരുന്നത്രെ പരാതി നല്‍കിയത്. മുമ്പും പല തവണ ഇയാള്‍ക്കെതിരെ ഇതേ കുറ്റത്തിന് വീട്ടുകാര്‍ പരാതി നല്‍കിയപ്പോഴെല്ലാം പത്രത്തിന്റെ സ്വാധീനം ഉപയോഗിച്ച് ഇയാള്‍ അതെല്ലാം മുക്കുകയും ഒതുക്കുകയും ചെയ്തു. പക്ഷേ, ഇത്തവണ വീട്ടുകാര്‍ പരാതി മുറുക്കുകയും ശ്രീകുമാറിനെതിരെ എഫ്.ഐ.ആര്‍ ഇടുവിക്കുകയുമായിരുന്നു.
കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കുമ്പോള്‍ അയാളെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് വിചാരിച്ചിരുന്നെങ്കിലും അവിടെയും കേരളകൗമുദിയുടെ സ്വാധീനം ശ്രീകുമാറിന് രക്ഷയാവുകയായിരുന്നു. സ്ഥാപനവുമായി അടുത്ത സുഹൃത്ബന്ധമുള്ള ജില്ലാ പോലീസ് മേധാവി തന്നെയാണത്രേ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതു വരെ കോട്ടാത്തല ശ്രീകുമാറിന്റെ അറസ്റ്റ് തടഞ്ഞത്. എന്നാല്‍ ഇതു സംബന്ധിച്ച് വിശദമായ വാര്‍ത്തകള്‍ പല മാദ്ധ്യമങ്ങളിലും നിരന്തരം പുറത്തുവന്നിട്ടും കേരളകൗമുദി ഇയാള്‍ക്കെതിരെ പേരിനു പോലും ഒരു നടപടിയുമെടുത്തില്ല.
ഭീഷണിപ്പെടുത്തി പണംപിരിക്കലും തട്ടിപ്പും കൈമുതലാക്കിയ സി പി ഐ പാർട്ടി മെമ്പറായിരുന്ന കോട്ടാത്തല ശ്രീകുമാര്‍, അങ്ങനെ സ്വരൂപിക്കുന്നതിന്റെ ചെറിയൊരു പങ്ക് പത്രത്തിലേക്ക് പരസ്യങ്ങള്‍ക്കായി നല്‍കിയിരുന്നതാകാം ഈ സംരക്ഷണത്തിനു കാരണമെന്നേ കരുതാനാകൂ. പരസ്യങ്ങള്‍ കൊണ്ടുവരുന്നു എന്ന കാരണം പറഞ്ഞ് ഫ്‌ളാഷിന്റെ കൊല്ലം യൂണിറ്റിന്റെ മേധാവി രാധാകൃഷ്ണനും ഇയാളെ സംരക്ഷിച്ചുപോന്നതായാണ് അറിയുന്നത്. പക്ഷേ, ഉന്നതമൂല്യങ്ങളില്‍ വിശ്വസിക്കുകയും അതില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പാരമ്പര്യമുള്ള കേരളകൗമുദിയില്‍ നിന്ന് ഒരു ക്രിമിനലിനു സംരക്ഷണം ലഭിക്കുന്നത് ഭൂഷണമാണോ എന്ന് വായനക്കാര്‍ ചോദിക്കുന്നതില്‍ എങ്ങനെ തെറ്റു പറയും?
പത്രത്തിന്റെ പേര് ഉപയോഗിച്ചു തന്നെ കൊല്ലം ജില്ലയിലെ പുത്തൂർ എസ്.എൻ ജി .വി. എച്ച്.എസ് എസിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ , പുത്തൂർ എസ്.എൻ ആയുർവേദ മെഡിക്കൽ കോളേജിൽ ആന്റി റാഗിങ് സെൽ മെമ്പർ, ഗാന്ധിഭവൻ മേഴ്‌സി ഹോം സെക്രട്ടറി , പു.ക.സ. ജില്ലാ കമ്മറ്റി അംഗം എന്നി തസ്തികകളിൽ കടന്നുകൂടിയ ശ്രീകുമാര്‍ സ്വന്തം സ്വാധീനം ഉറപ്പിക്കാന്‍ സി.പി.ഐയുടെ പ്രാദേശിക നേതാവായും വിലസിയെങ്കിലും തട്ടിപ്പുകളെത്തുടർന്നു പാർട്ടിയിൽനിന്നു പുറത്താക്കി. കേരളകൗമുദിയുടെ ലേബലും സല്‍പ്പേരും ഉപയോഗിച്ച് പീഡനവും തട്ടിപ്പും വെട്ടിപ്പും നടത്തുന്ന പ്രാദേശിക റിപ്പോര്‍ട്ടര്‍ വെറും വട്ടപ്പൂജ്യത്തില്‍ നിന്ന് സ്വന്തം വീടും വാഹനങ്ങളും സ്വന്തമാക്കിയതിന്റെയെങ്കിലും രഹസ്യം സ്ഥാപനം ഇതുവരെ അന്വേഷിക്കാതിരുന്നതാണ് അത്ഭുതം. പ്രാദേശിക നേതാക്കന്മാർക്കും തരികിട തട്ടിപ്പുസ്ഥാപനങ്ങൾക്കും അനുകൂല വാർത്തകൾ കേരളകൗമുദിയിലും ഫ്ലാഷിലും നൽകി ശ്രീകുമാർ ഇവരുടെ ഇഷ്ട്ടക്കാരനായി. വ്യക്തി വിരോധം തീർക്കുവാൻ കേരളകൗമുദിയെയും മറ്റു അനുബന്ധ പ്രസിദ്ധീകരണങ്ങളെയെയും ഇവർ ശ്രീകുമാറിലൂടെ സമർഥമായി ഉപയോഗിച്ചു. അബ്കാരികളടക്കമുള്ള ഇവരുടെ ആവശ്യമാണ് ശ്രീകുമാർ കേരളകൗമുദിയിൽ തുടരുക എന്നത്.
അസാന്മാര്‍ഗികനും പീഡനവീരനുമായ കോട്ടാത്തല ശ്രീകുമാറിന്റെ തനിനിറം നേരിട്ടു ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യ നേരത്തേ തന്നെ ഇയാളെ ഉപേക്ഷിച്ചുപോയതോടെ ശ്രീകുമാറിന്റെ വിളയാട്ടങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമായി. ആദ്യ ഭാര്യ നൽകിയ സ്ത്രീധന പീഡന കേസ് ഇപ്പോളും നിലനിൽക്കുന്നുണ്ട്. നാട്ടില്‍ പലേടത്തും പീഡനം വിനോദമാക്കി അമ്പലക്കാളയെപ്പോലെ കൊമ്പുകുത്തി മദിച്ച ഇയാളെ നാട്ടുകാർ കയ്യോടെ പൊക്കി മരത്തിൽ കെട്ടിയിട്ടുതല്ലി പോലീസിനെ ഏൽപ്പിച്ചിട്ടുണ്ടെന്നു നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഇയാളുടെ ഇപ്പോഴത്തെ താമസം നേരത്തേയുള്ള വിവാഹത്തില്‍ കുട്ടികളുള്ള ഒരു വീട്ടമ്മയോടൊപ്പമാണെന്ന് നാട്ടുകാര്‍ തന്നെ പറയുന്നു.
മൂക്കുകയറിടാന്‍ ആളില്ലാതെ പത്രത്തിന്റെ സ്വാധീനശക്തിയുടെ ബലത്തില്‍ കോട്ടാത്തല ശ്രീകുമാര്‍ ഏറ്റവും ഒടുവില്‍ ഫ്‌ളാഷില്‍ തൂലിക പ്രയോഗിച്ചത് പ്രശസ്തമായ വിധത്തില്‍ കൊല്ലത്തും തലസ്ഥാന നഗരിയിലും പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ സ്ഥാപനത്തിനെതിരെ അപകീര്‍ത്തി പരത്തുന്ന വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചാണ്. സൗന്ദര്യസംരക്ഷണ രംഗത്ത് വിദേശങ്ങളില്‍പ്പോലും അറിയപ്പെടുന്ന സ്ഥാപനം ഫ്‌ളാഷിന് ലക്ഷങ്ങളുടെ പരസ്യം നല്‍കിയിട്ടുണ്ടെങ്കിലും കോട്ടാത്തല ശ്രീകുമാറിനെ ചൊടിപ്പിച്ചത് താന്‍ സ്വകാര്യമായി ആവശ്യപ്പെട്ട പണം നല്‍കാതിരുന്നതാണത്രെ. സ്ഥാപനത്തിന്റെ ഉടമയായ വനിതയുടെ ചില ശത്രുക്കളെക്കൂടി കൂട്ടുപിടിച്ച്, അവര്‍ നല്‍കിയ കെട്ടുകഥ മുഴുവന്‍ ശ്രീകുമാര്‍ ഫ്‌ളാഷില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.
കോവിഡ് ലോക്ക്ഡൗണ്‍ കാരണം പ്രിന്റിംഗ് നിര്‍ത്തിവച്ചെങ്കിലും അന്നു മുതല്‍ ഫ്‌ളാഷ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഈ ഓണ്‍ലൈന്‍ പതിപ്പില്‍ അച്ചടിച്ചുവന്ന വാര്‍ത്തയിലെ കെണി ശ്രദ്ധയില്‍പ്പെട്ടപ്പോഴാകട്ടെ സ്ഥാപന ഉടമയെ നേരില്‍ വിളിച്ച് കേരളകൗമുദി മാപ്പു പറയുകയും ഓണ്‍ലൈനില്‍ നിന്ന് വാര്‍ത്ത പിന്‍വലിക്കുകയും ചെയ്യുകയായിരുന്നു. ഒരു പ്രാദേശിക റിപ്പോര്‍ട്ടര്‍ സ്ഥാപനത്തിന്റെ പേര് ചീത്തയാക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിട്ടും, അതിന്റെ പേരില്‍ ബിസിനസ് രംഗത്തെ ഒരു പ്രമുഖവ്യക്തിയോട് മാപ്പു പറയേണ്ട സാഹചര്യമുണ്ടായിട്ടും ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മടിക്കുന്നതിനു പിന്നില്‍ മറ്റെന്തെങ്കിലും രഹസ്യമുണ്ടോ എന്നാണ് അറിഞ്ഞുകൂടാത്തത്.
മാദ്ധ്യമരംഗത്തിനു തന്നെ നാണക്കേട് വരുത്തിവയ്ക്കുന്ന ഇത്തരം സാമൂഹ്യദ്രോഹികളെ സ്വന്തം സ്ഥാപനം തന്നെ തീറ്റിപ്പോറ്റുന്ന നിലപാടാണ് തുടരുന്നതെങ്കില്‍ കോട്ടാത്തലയെ കൈകാര്യം ചെയ്യാന്‍ വ്യാജവാർത്തക്കിരയായ നാട്ടുകാര്‍ തന്നെ സംഘടിച്ച് വ്യാജവാർത്തയെഴുതുന്ന തൂലിക ഛേദിച്ചാൽ അപ്പോഴും ഈ സാമൂഹ്യവിഷത്തിനായി പാരമ്പര്യം മറന്ന് പത്രം കൂടെ നില്‍ക്കുമോ എന്നാണ് വായനക്കാരുടെ ചോദ്യം.
36.68°C








