Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതിയായ മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ എല്‍.കെ അദ്വാനിയുടെ മൊഴിയെടുപ്പ് നീണ്ടുനിന്നത് നാലരമണിക്കൂര്‍. വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് തുടങ്ങിയ പ്രത്യേക സി.ബി.ഐ കോടതിയുടെ മൊഴിയെടുപ്പ് വൈകീട്ട് 3.30 വരെ നീണ്ടു.
നൂറിലേറെ ചോദ്യങ്ങള്‍ ബാബരി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട് അദ്വാനിയോട് ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അദ്വാനിയ്ക്ക് മേല്‍ ചുമത്തിയ എല്ലാ കുറ്റങ്ങളും അദ്ദേഹം നിഷേധിച്ചതായി അഭിഭാഷകന്‍ പറഞ്ഞു.
1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് ഹിന്ദുത്വവാദികള്‍ തകര്‍ത്തത്. അദ്വാനിയെക്കൂടാതെ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ കേസില്‍ പ്രതികളാണ്. മുരളി മനോഹര്‍ ജോഷിയുടെ മൊഴി വ്യാഴാഴ്ച രേഖപ്പെടുത്തിയിരുന്നു.
അയോധ്യയിലെ ഭൂമിതര്‍ക്ക കേസില്‍ ഹിന്ദുത്വവാദികള്‍ക്ക് അനുകൂലമായി സുപ്രീംകോടതി വിധി വന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഈ വര്‍ഷം ആഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ രാമക്ഷേത്രത്തിനായി ഭൂമി പൂജ നടക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ എല്ലാവരേയും ചടങ്ങില്‍ വിളിക്കണമെന്ന് ഹിന്ദുത്വസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
24.47°C








