Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:33 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒറ്റക്കെട്ടാണ്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാറിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സച്ചിന്‍ പൈലറ്റിനൊപ്പമുള്ള വിമത എം.എല്‍.എമാരില്‍ ചിലരെങ്കിലും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് ഗഹ്ലോട്ട് പക്ഷം പ്രതീക്ഷിക്കുന്നത്. വിമത എം.എല്‍.എമാരെ കൂടാതെ തന്നെ സര്‍ക്കാരിന് ഭൂരിപക്ഷമുള്ളതിനാല്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് സഭയിലേക്ക് പോകുന്നതെന്നും ഭൂരിപക്ഷം തെളിയിക്കുമെന്നും ഗഹ്ലോട്ട് പഞ്ഞു.

എം.എല്‍.എമാരുടെ എണ്ണത്തില്‍ പാര്‍ട്ടിക്ക് ഇപ്പോഴും ആത്മവിശ്വാസം നഷ്ടപെട്ടില്ല. ഭൂരിപക്ഷം തെളിയിക്കാന്‍ ഉചിതമായ സമയത്ത് നിയമസഭാ സമ്മേളനം വിളിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായതിനെക്കാള്‍ കൂടുതല്‍ പിന്തുണ സര്‍ക്കാരിനുണ്ടെന്ന് രാജസ്ഥാന്‍ പി.സി.സി പ്രസിഡന്റ് ഗോവിന്ദ് സിങ് ദോത്സാരെയും അഭിപ്രായപ്പെട്ടു.

 

Readers Comment

Add a Comment