Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമയില്‍ കാവി പൂശിയ സംഭവത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴില്‍ ട്വീറ്റ് ചെയ്തായിരുന്നു കാവി പൂശിയതിനെതിരെ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

'എവളോ തീവ്രമാന വെറുപ്പും ഒരു മഹത്താന തലൈവരൈ കളങ്കപ്പെടുത്ത മുടിയാത്' (എത്ര തീവ്രമായ വെറുപ്പ് ഉപയോഗിച്ചും മഹത്തായ ഒരു നേതാവിനെ കളങ്കപ്പെടുത്താന്‍ കഴിയില്ല) എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂരിലെ സുന്ദരാപുരം ജങ്ഷനിലെ പെരിയാര്‍ പ്രതിമയില്‍ അജ്ഞാതസംഘം കാവി പൂശിയത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്തതോടെ ഹിന്ദുത്വ സംഘടനയായ ഭാരത് സേന പ്രവര്‍ത്തകന്‍ കീഴടങ്ങിയിരുന്നു.

പോത്തന്നൂര്‍ അണ്ണാനഗര്‍ സ്വദേശി അരുണ്‍ കൃഷ്ണനാണ് പൊലീസില്‍ കീഴടങ്ങിയത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. ഹിന്ദു ദൈവമായ മുരുകനെ വര്‍ണിക്കുന്ന 'കണ്ട ശാസ്തി കവസം' എന്ന ഭക്തിഗാനത്തെക്കുറിച്ച് 'കറുപ്പര്‍ കൊട്ടം' എന്ന പേരായ യൂടൂബ് ചാനലില്‍ വീഡിയോ വന്നിരുന്നു. ഇതേതുടര്‍ന്ന് പെരിയാറിനെ പിന്തുണയ്ക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളെ തുടര്‍ന്നാണ് പെരിയാറിന്റെ പ്രതിമ നശിപ്പിക്കുന്ന സ്ഥിതിയുണ്ടായത്. 

Readers Comment

Add a Comment