Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:48 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 90 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


രാജസ്ഥാനില്‍ രാഷ്ട്രീയപ്രതിസന്ധി തുടരുന്നതിനിടെ വിമത എം.എല്‍.എമാര്‍ താമസിക്കുന്ന ഹരിയാനയിലെ മനേസറിലെ ഹോട്ടലിന് മുന്നില്‍ നാടകീയരംഗങ്ങള്‍. രാജസ്ഥാനില്‍ നിന്നുള്ള സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലുള്ള പൊലീസ് സംഘത്തെ ഹോട്ടലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഹരിയാന പൊലീസ് തടഞ്ഞു.

സച്ചിന്‍ പൈലറ്റിനൊപ്പമുള്ള കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ മനേസറിലെ ഐ.ടി.സി ഗ്രാന്റ് ഭാരത് ഹോട്ടലിലാണ് താമസിക്കുന്നത്.


അതേസമയം സച്ചിന്‍ പൈലറ്റിനും കൂടെയുള്ള 18 എം.എല്‍.എമാര്‍ക്കുമെതിരെ ജൂലൈ 21 വരെ നടപടികളൊന്നും എടുക്കരുതെന്ന് രാജസ്ഥാന്‍ സ്പീക്കറോട് ഹൈക്കോടതിയുടെ നിര്‍ദ്ദേശിച്ചിരുന്നു. ജൂലൈ 21 വൈകീട്ട് 5 വരെ തീരുമാനമെടുക്കരുതെന്ന് കോടതി സ്പീക്കറോട് നിര്‍ദ്ദേശിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.


രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെയും കൂടെയുള്ളവരെയും നിയമസഭയില്‍നിന്നും അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെയുള്ള സച്ചിന്‍ പൈലറ്റും 18 എം.എല്‍.എമാരും സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.


കഴിഞ്ഞ ദിവസമാണ് സ്പീക്കര്‍ പൈലറ്റടക്കം 19 പേരെ അയോഗ്യരാക്കി നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിനെതിരെ പുറത്തായ എം.എല്‍.എമാര്‍ നല്‍കിയ പരാതിയിലാണ് കോടതി വാദം കേള്‍ക്കുന്നത്. വെള്ളിയാഴ്ച കേസ് കോടതിയുടെ പരിഗണനയിലെത്തിയിരുന്നെങ്കിലും വാദം കേള്‍ക്കല്‍ മാറ്റിവെക്കുകയായിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്വിയാണ് കോണ്‍ഗ്രസിനുവേണ്ടി ഹാജരാവുന്നത്. പൈലറ്റ് വിഭാഗത്തിനായി ഹാജരായത് ഹരീഷ് സാല്‍വെയാണ്.

നിയമസഭയ്ക്ക് പുറത്തുനടക്കുന്ന കാര്യങ്ങള്‍ കൂറുമാറല്‍ വിരുദ്ധ നിയമത്തിന്റെ ലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്നും സാല്‍വെ കോടതിയില്‍ പറഞ്ഞു. ഇപ്പോള്‍ സംഭവിച്ചത് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

വസതികളിലും ഹോട്ടല്‍ മുറികളിലും നടന്ന യോഗങ്ങളില്‍ വിപ്പ് ചുമത്താന്‍ സാധിക്കില്ല. നിയമസഭയില്‍ മാത്രമേ വിപ്പിന് നിയമസാധുതയുള്ളു. അതുകൊണ്ട് പൈലറ്റും മറ്റ് എം.എല്‍.എമാര്‍ക്കും എതിരെ നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

 

Readers Comment

Add a Comment