Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:20 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ ഒഴിവാക്കിയാലും സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആരോപണത്തിന്റെ കുന്തമുന മുഖ്യമന്ത്രിയിലേക്കാണ് നീളുന്നതെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് നടന്ന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ഇന്നലെ പുറത്താക്കിയ ഐ.ടി വകുപ്പിലെ ഉന്നതൻ അരുൺ ബാലചന്ദ്രൻ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്.  രാജ്യദ്രോഹികൾക്കു വേണ്ടി അരുൺ ഫ്ലാറ്റ് ബുക്ക് ചെയ്ത സംഭവം അതീവ ഗൗരവകരമാണ്. ശിവശങ്കർ,അരുൺ ബാലചന്ദ്രർ, ജയശങ്കർ എന്നിവർ ചേർന്നാണ് ഐ.ടി വകുപ്പിലെ മുഴുവൻ അനധികൃത നിയമനങ്ങളും നടത്തുന്നത്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ഐ.ടി വകുപ്പിൽ കോടികളുടെ കൊള്ളയാണ് നടക്കുന്നത്. ജൂൺ, ജൂലായ് മാസങ്ങളിൽ നിരവധി താൽക്കാലിക നിയമനങ്ങളാണ് സ്ഥിരമാക്കിയത്. ഐ.ടി വകുപ്പിൽ സിപിഎമ്മിന്റെ ആശ്രിതരായ 50 ഓളം പേരെയാണ് താൽക്കാലികമായി നിയമിച്ചത്. യു.എ.ഇ കോൺസുലേറ്റിൽ 70,000 രൂപ ശബളം വാങ്ങിയിരുന്ന സ്വപ്നയ്ക്ക് ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ രണ്ട് ലക്ഷത്തോളമാണ് ശബളം. തിരുവനന്തപുരം വിമാനത്താവളത്തിൽ കാർഗോ ഹാൻഡലിംഗ് നടത്തുന്ന കെഎസ്ഐഇയെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. വ്യവസായമന്ത്രിയുടെ നിയന്ത്രണത്തിലുള്ള കെഎസ്‌ഇഐയോട് കസ്റ്റംസ് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും 48 മണിക്കൂർ കഴിഞ്ഞാണ് ദൃശ്യങ്ങൾ ലഭിച്ചത്. ഇ.പി ജയരാജനാണ് ഇതിനു പിന്നിൽ. കെ.ടി ജലീലിനെ പോലെ ഇ.പി ജയരാജനടക്കമുള്ള മറ്റു മന്ത്രിമാരുടെ പങ്കും അന്വേഷണത്തിൽ തെളിഞ്ഞു വരും. കൊവിഡ് വ്യാപനത്തിന്റെ കാലത്ത് സമരം ചെയ്യാൻ ബിജെപിക്ക് താല്പര്യമില്ല. എത്രയും വേഗം മുഖ്യമന്ത്രി രാജിവെച്ച് പുറത്തു പോകണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Readers Comment

Add a Comment