Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:19 pm
  • 9th August, 2026
  • Light Rain
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നേപ്പാള്‍ പ്രധാനന്ത്രി കെ.പി ശര്‍മ ഒലിക്കെതിരെ പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്തും അയോധ്യയിലെ സന്യാസിമാരും. ശ്രീരാമാന്‍ നേപ്പാളിയാണെന്ന ഒലിയുടെ അവകാശവാദത്തിന് പിന്നാലെയാണ് വിശ്വ ഹിന്ദു പരിഷത്ത് രംഗത്തെത്തിയിരിക്കുന്നത്.

ശ്രീരാമനെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. '' നേപ്പാള്‍ പ്രധാനമന്ത്രി രാമനെ പ്രാദേശിക രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തണം. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ അനാവശ്യമാണ്. ശ്രീരാമന്‍ ഒരു ചക്രവര്‍ത്തി ആണെന്നും നേപ്പാള്‍ അദ്ദേഹത്തിന്റെ രാജ്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അറിഞ്ഞിരിക്കണം. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ചരിത്രത്തേക്കാള്‍ പഴയതാണ്, ''ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസ് പറഞ്ഞു.

അതേസമയം ഒലിയുടെ പ്രസ്താവന ചൈനുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ആരോപണം. 'ചൈനയുടെ നിര്‍ദേശപ്രകാരം നേപ്പാള്‍ പ്രധാനമന്ത്രി അടിസ്ഥാനരഹിതവും അനാവശ്യവുമായ പ്രസ്താവനകള്‍ നടത്തുകയാണ്. ഈ പ്രസ്താവനയേക്കാള്‍ അസംബന്ധമായി മറ്റൊന്നുമില്ല. എല്ലാ മതഗ്രന്ഥങ്ങളും തെളിയിക്കുന്നത് ഇന്ത്യയിലെ അയോദ്ധ്യയിലാണ് രാമന്‍ ജനിച്ചതെന്ന്, ''അയോദ്ധ്യയിലെ വി.എച്ച്.പിയുടെ പ്രാദേശിക വക്താവ് ശരദ് ശര്‍മ പറഞ്ഞു.

ഒലിയുടെ അവകാശവാദത്തിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു.  അയോധ്യയുടെ പ്രാധാന്യത്തെയും സാംസ്‌കാരിക മൂല്യത്തെയും തരംതാഴ്ത്താന്‍ ഉദ്ദേശിച്ചുക്കൊണ്ടുള്ളതായിരുന്നില്ല ഒലിയുടെ പ്രസ്താവന എന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

Readers Comment

Add a Comment