Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി മുതിര്‍ന്ന നേതാവ് ഓം മതൂര്‍. ആദ്യമായാണ് ഒരു ബിജെപി നേതാവ് വിഷയത്തില്‍ പ്രതികരിക്കുന്നത്.വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച നിയമസഭാകക്ഷി യോഗത്തില്‍ നിന്ന് സച്ചിന്‍ പൈലറ്റ് മാറി നിന്നിരുന്നു. ഇതേ തുടര്‍ന്ന് സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി. സച്ചിനൊപ്പമുള്ള മറ്റ് രണ്ട് പേരെയും മന്ത്രിസഭയില്‍ നിന്ന് നീക്കിയിട്ടുണ്ട്.
200 അംഗ നിയമസഭയില്‍ നൂറിലേറെ അംഗങ്ങളുടെ പിന്തുണ സര്‍ക്കാറിനുണ്ടെന്നാണ് ഗെഹ്‌ലോട്ട് അവകാശപ്പെടുന്നത്. എന്നാല്‍, 30 എംഎല്‍എമാര്‍ തനിക്കൊപ്പമാണെന്നും ഗെഹ്‌ലോട്ടിന് 84 അംഗങ്ങളുടെ പിന്തുണയേ ഉള്ളൂവെന്നും സച്ചിന്‍ പൈലറ്റ് തിരിച്ചടിച്ചിരുന്നു.
28.54°C








