Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ അന്വേഷണമില്ലെന്ന് മന്ത്രി ഇ.പി. ജയരാജന്‍. വകതിരിവില്ലാതെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ആരും ഇറങ്ങേണ്ടെന്നും മന്ത്രി വ്യക്തമാക്കി. സമരം ചെയ്ത് കോവിഡ് വന്ന് മരിക്കാന്‍ ആരും നില്‍ക്കരുതെന്നും മന്ത്രി പരിഹസിച്ചു.
അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,വയനാട് തുടങ്ങി വിവിധ ജില്ലകളില്‍ യൂത്ത് ലീഗ്, യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പലയിടങ്ങളിലും പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി.കോഴിക്കോട്ട് യൂത്ത് ലീഗ് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു.
22.95°C








