Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:33 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി. യുഡിഎഫ് തീരുമാന പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ  ജോസ് വിഭാഗം തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് യുഡിഎഫ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. 

യുഡിഎഫ് നേതൃത്വം എല്ലാ മാന്യതയും നല്‍കി പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ജോസ് വിഭാഗം ധാരണ പാലിച്ചില്ലെന്നും യുഡിഎഫ് കണ്‍വീനല്‍ ബെന്നി ബെഹന്നാന്‍ പത്രസമ്മേളത്തില്‍ വ്യക്തമാക്കി.  ജോസ് വിഭാഗത്തിന് ഇനി മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി. 

അതേസമയം തീരുമാനം ഏകപക്ഷീയമാണെന്നാണ് ജോസ് വിഭാഗത്തിന്റെ പ്രതികരണം. ജോസഫ് വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിലാണ് യുഡിഎഫിന്റെ തീരുമാനമെന്നും ജോസ് വിഭാഗം വ്യക്തമാക്കി.

Readers Comment

Add a Comment