Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,jose joseph, party, udf, i2inews

യുഡിഎഫ് നിര്‍ദേശം ജോസ് വിഭാഗം വീണ്ടും തള്ളിയതോടെ മുന്നണിയിലെ പ്രതിസന്ധി കൂടുതല്‍ വഷളാകുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ യുഡിഎഫില്‍ ധാരണയായി.

ജോസ് കെ.മാണി വിഭാഗത്തിനെതിരെ ഉടനടി നീക്കം വേണമെന്ന ജോസഫ് വിഭാഗത്തിന്റെ നിലപാടും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിലെ പ്രാദേശിക തര്‍ക്കം മുന്നണിക്കുള്ളിലെ പ്രതിസന്ധിയായി വളര്‍ന്നതില്‍ മുസ്ലിം ലീഗും അതൃപ്തരാണ്.

ഇതോടെയാണ് കോട്ടയത്ത് അവിശ്വാസം വേണമെന്നുമുള്ള നിലപാടിലേക്ക് കോണ്‍ഗ്രസും എത്തിയത്. എന്നാല്‍ എന്ന് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനിച്ചിട്ടില്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. .

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ജോസ് വിഭാഗം നടത്തുന്ന വിലപേശല്‍ അംഗീകരിച്ചു കൊടുക്കേണ്ടെന്ന നിലപാടും യുഡിഎഫിലെ പ്രമുഖ കക്ഷികള്‍ക്കുണ്ട് അവിശ്വാസ പ്രമേയമെന്ന സമ്മര്‍ദ്ദത്തില്‍ ജോസ് വിഭാഗം വഴങ്ങുമോയെന്നാണ് യുഡിഎഫ് ഉറ്റുനോക്കുന്നത്.

Readers Comment

Add a Comment