Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയ മുന്നണി രൂപീകരിച്ച് മത്സരിക്കുമെന്ന് ബി.ജെ.പി മുന്‍ നേതാവ് യശ്വാന്ത് സിന്‍ഹ. തെരഞ്ഞെടുപ്പില്‍ ശക്തമായ എന്‍.ഡി.എ വിരുദ്ധ മുന്നണിയെന്ന പ്രഖ്യാപനമാണ് യശ്വന്ത് സിന്‍ഹ നടത്തിയത്. മുന്നണിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. നവംബറിലാണ് ബീഹാര്‍ തെരഞ്ഞെടുപ്പ്.
ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്ത പശ്ചാത്തലത്തിലാണ് ഈ നീക്കം.
കഴിഞ്ഞ 15 ദിവസമായി യശ്വന്ത് സിന്‍ഹ ബീഹാറിലുണ്ട്. നിരവധി രാഷ്ട്രീയ നേതാക്കളെ കാണുകയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. മുന്‍ എം.പി അരുണ്‍ കുമാര്‍, എംപി നാഗ്മനി. സംസ്ഥാന മുന്‍മന്ത്രി നരേന്ദ്ര സിങ്, ആര്‍.ജെ.ഡി മുന്‍ എം.പി ദേവേന്ദ്ര യാദവ് എന്നിവര്‍ യശ്വന്തിനൊപ്പമുണ്ട്. മറ്റ് നേതാക്കളും മുന്നണിയിലെത്തുമെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു.
ആര്‍ ജെ ഡി, ജെ ഡി യു, ആര്‍ എല്‍ എസ് പി പാര്‍ട്ടികള്‍ വിട്ട വിമത എം.പിമാരെ ഒപ്പം കൂട്ടിയാണ് സിന്‍ഹ ബീഹാറില്‍ മൂന്നാം മുന്നണിയ്ക്ക് ശ്രമിക്കുന്നത്. എന്‍.ഡിഎയെ എതിര്‍ക്കുന്നതവര്‍ തങ്ങളോടൊപ്പം ചേരണമെന്നാണ് യശ്വാന്ത് സിന്‍ഹ പറയുന്നത്.
24.47°C








