Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:17 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെട്രോള്‍- ഡീസല്‍ വിലവര്‍ധനവിനെതിരേ തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികര്‍ക്ക് വെള്ളിയാഴ്ച ആദാരാഞ്ജലി അര്‍പ്പിക്കുമെന്നും പ്രതിഷേധം സങ്കടിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു.

വെള്ളിയാഴ്ച ലഡാക്കിലെ രക്തസാക്ഷികള്‍ക്കായി രാജ്യവ്യാപകമായി ആദാരാഞ്ജലി അര്‍പ്പിക്കും. എല്ലാ സംസ്ഥാന യൂണിറ്റിലും സന്ദേശം നല്‍കി കഴിഞ്ഞു. രാജ്യത്തിന് വേണ്ടി പോരാടി മരിച്ച ജവാന്‍മാര്‍ക്ക് ആദാരാഞ്ജലി അർപ്പിക്കുമ്പോൾ മുദ്രാവാക്യം വിളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപതാകയുടെ പശ്ചാത്തലത്തില്‍ പ്ലക്കാര്‍ഡുകളും വിളക്കുകളും മെഴുക് തിരികളും ഉയര്‍ത്തിപ്പിടിച്ച്‌ വെള്ളിയാഴ്ച 11നും 12നും ഇടക്ക് ആദരാഞ്ജലി അര്‍പ്പിക്കും. തങ്ങളുടെ ജവാന്‍മാര്‍ക്കായി സംസാരിക്കുക എന്ന ഓണ്‍ലൈന്‍ ക്യാമ്പും അന്നേദിവസം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പെട്രോള്‍-ഡീസല്‍ വിലവര്‍ധനവിനെതിരേ തിങ്കളാഴ്ച മാസ്‌ക ധരിച്ച്‌ സാമൂഹിക അകലം പാലിച്ച്‌ 10 മുതല്‍ 12 വരെ എല്ലാ ജില്ലാ ആസ്ഥാനത്തും ധര്‍ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയെ അഭിസംബോധന ചെയ്തുള്ള മെമ്മോറാണ്ടം ജില്ലാ മജിസ്‌ട്രേറ്റിനോ ഡെപ്യൂട്ടി കമ്മീഷണറിനോ നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

തുടര്‍ച്ചയായ 17 ദിവസത്തെ വില വര്‍ധനവിന് ശേഷം ബുധനാഴ്ച വിലയില്‍ മാറ്റമുണ്ടായില്ല. രാജ്യത്ത് ഡീസലിന് ലിറ്ററിന് 48 പൈസ വര്‍ധിച്ചു.  പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ട്ടി വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് പ്രതിഷേധം നടത്താന്‍ തീരുമാനമെടുത്തത്.

 

 

Readers Comment

Add a Comment