Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:20 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വതന്ത്ര്യ ജനാധിപത്യ റിപ്പബ്ലിക്കന്‍ ഇന്ത്യയുടെ ചരിത്രത്തിലെ മറക്കാനാകാത്ത ദിനത്തിന് 45 വര്‍ഷം. ജനാധിപത്യവ്യവസ്ഥ സ്വേഛാദിപത്യത്തിന് വഴിമാറിയ ദിനം ചരിത്രത്തില്‍ വിസ്മരിക്കാനാകില്ല.

പൗരന്റെ അവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് അധികാരഭ്രമം ബാധിച്ച ഇന്ദിരാ ഗാന്ധി 1975 ജൂണ്‍ 24 അര്‍ധരാത്രി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരിരാവസ്ഥയിലേക്ക് വഴിയൊരുക്കിയതാകട്ടെ റായ്ബറേലിയിലെ ഇന്ദിരയുടെ ജയം റദ്ദ് ചെയ്ത് കൊണ്ടുള്ള കോടതി വിധിയും. 

ഒരൊറ്റരാത്രി. മന്ത്രിസഭയുടെ അംഗീകാരമില്ലതൊ ചര്‍ച്ചകളൊന്നുമില്ലാതെ ഇന്ദിരയുടെ കത്തിന് മുകളില്‍ പ്രസിഡന്റ് ഫക്രുദ്ദീന്‍ അലി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പിന്നീട് 1977 മാര്‍ച്ച് 21 വരെയുള്ള കാലം ഇന്ദിരയുടെ നേതൃത്വത്തിലുള്ള ജനാധിപത്യത്തിന്റെ കശാപ്പായിരുന്നു.

അധികാരത്തന്റെ കരുത്തില്‍ വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്തി. പൗരാവകാശങ്ങള്‍ ഇല്ലാതാക്കി. കോടിതികളെ മരവിപ്പിച്ചു. കമ്യൂണിസ്റ്റ്, നക്‌സല്‍ വേട്ടകള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ സംഭവിച്ചു. രാജനും രാജന്റെ പിതാവ് ഈച്ചരവാര്യരേയും ജനാധിപത്യ ഇന്ത്യയ്ക്ക് പെട്ടെന്ന് മറക്കാനാകില്ല.

ചന്ദ്രശേഖര്‍, മോഹന്‍ ധാരിയ, രാംധന്ഡ, കൃഷന്‍ കാന്ത് ലക്ഷ്മി കാന്തമ്മ എന്നിവരൊഴിച്ച് കോണ്‍ഗ്രസ്സിലെ ബാക്കിയെല്ലാവരും അടിയന്തിരാവസ്ഥയെ പിന്തുണച്ചു. ഇടതു  പാര്‍ട്ടിയായ സി.പി.ഐയും അടിയന്തിരാവസ്ഥയ്ക്ക് ഒപ്പമായിരുന്നു.

അകാലിദള്‍, സി.പി.എം, ഡി.എം.കെ എന്നീ പാര്‍ട്ടികളാണ് കിരാതനീക്കത്തെ എതിര്‍ത്തത്. ആര്‍.എസ്.എസ്. ജമാഅത്തെ ഇസ്ലാമി, ആനന്ദമാര്‍ഗി എന്നീ സംഘടനകളെ നിരോദിച്ചു. 

നക്‌സലുകളാണ് ഇക്കാലത്ത് പൊലീസിന്റെ ക്രൂരതയ്ക്ക് കൂടുതല്‍ ഇരയായത്. എന്നാല്‍ ജനാധിപത്യത്തിന്റെ നാലാം തെടുന്തൂണായ മാധ്യമങ്ങള്‍ ഇക്കാലത്ത് ഇന്ദിരയ്ക്ക് ഒപ്പമായിരുന്നു. ദ് ഇന്ത്യന്‍ എക്‌സ്പ്രസും ദ് സ്റ്റേറ്റ്‌സ് മാനുമാണ് നട്ടെല്ല് വളയ്ക്കാതിരുന്നത്. ഹിമ്മത്, സെമിനാര്‍, ഫ്രീഡം ഫസ്റ്റ്, ഫ്രോണ്ടിയര്‍, എന്നീ മാഗസിനുകള്‍ സെന്‍സര്‍ ചെയ്യപ്പെട്ടു.

ജനാധിപത്യം കൊലചെയ്യപ്പെട്ട വര്‍ഷങ്ങളായിരുന്നു അടിയന്തിരാവസ്ഥക്കാലം. ഭരണഘടനയേയും മാറ്റിയെഴുതിയ കാലമായിരുന്നു അടിയന്തിരാവസ്ഥക്കാലം. 38, 42 ഭേദഗതികള്‍ അക്കാലത്താണ് വന്നത്. 38 ഭേദഗതിയിലൂടെ അടിയന്തിരാവസ്ഥ റിവ്യൂ ചെയ്യുന്നത് തടഞ്ഞു. ഭരണഘടനയില്‍ മാറ്റം വരുത്താനുള്ള അനിന്ത്രിതമായ അധികാരം പാര്‍ലമെന്റിന് നല്‍കുന്നതും ഭരണഘടനയുടെ മൗലിക ഘടന മാറ്റാന്‍ പാടില്ലെന്ന സുപ്രീം കോടതി വിധി റദ്ദാക്കുന്നതുമാണ് 42 ഭേദഗതി. ഇത് ജനാധിപത്യത്തിന് സംഭവിച്ച വലിയ വിഴ്ചയാണ്.

കാലങ്ങള്‍ക്കിപ്പും അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെ തീവ്രവലതുപക്ഷ സര്‍ക്കാരിന് കീഴില്‍ മുന്നോട്ട് പോകുമ്പോള്‍ നാല് പതിറ്റാണ്ട് മുമ്പ് ജനാധിപത്യം തകര്‍ത്ത സ്വേഛാധിപത്യമനോഭാവം സ്വീകരിച്ച കോണ്‍ഗ്രസിനെ മറക്കരുത്.

Readers Comment

Add a Comment