Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രത്യയശാസ്ത്രപരമായ ഭിന്നതകള്‍ കൊണ്ട് പാര്‍ട്ടികള്‍ പിളരും. പക്ഷേ, കേരള കോണ്‍ഗ്രസ് എമ്മില്‍ അനിവാര്യമായിരുന്ന ജോസ്- ജോസഫ് പിളര്‍പ്പിനു പിന്നില്‍ അത്തരം പ്രത്യയശാസ്ത്രബന്ധിതമായ എന്തെങ്കിലും ഭിന്നത കണ്ടെത്താമോ? ജോസ് കെ. മാണി അങ്ങോട്ട് രണ്ടു ചോദ്യം ചോദിച്ചു. പി.ജെ. ജോസഫ് ഇങ്ങോട്ടും രണ്ടു ചോദ്യം ചോദിച്ചു. അതോടേ രണ്ടില കീറി രണ്ടായി. എന്തായിരുന്നു ആ രണ്ട് ചോദ്യങ്ങള്‍? ജോസ് കെ. മാണി ചോദിച്ചത്: 1. ചെയര്‍മാന്‍ മരിച്ചാല്‍ വര്‍ക്കിംഗ് ചെയർമാൻെറ ഉത്തരവാദിത്വം ഭരണഘടനയനുസരിച്ച് സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുകയല്ലേ? 2. ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുന്നത് ഭുരിപക്ഷം കമ്മിറ്റി അംഗങ്ങളെ വരുതിയിലാക്കി, പാര്‍ട്ടിയിലും നിയമസഭയിലും ലീഡറായി പാര്‍ട്ടിയെ മൊത്തത്തില്‍ വിഴുങ്ങാനല്ലേ? ഇനി, പി.ജെ. ജോസഫിന്റെ രണ്ടു ചോദ്യങ്ങള്‍: 1. ചെയര്‍മാന്‍ മരിച്ചാല്‍ അദ്ധേഹത്തിൻെറ മകന്‍ ചെയര്‍മാന്‍ ആകുന്നതാണോ ശരിയായി രീതി? വര്‍ക്കിംഗ് ചെയര്‍മാന്‍ ആയ തനിക്കല്ലേ കമ്മിറ്റി വിളിക്കാന്‍ പൂര്‍ണ അധികാരം? 2. നിയമസഭയില്‍ കെ.എം. മാണിക്കുണ്ടായിരുന്ന കസേര, അദ്ധേഹം മരണമടഞ്ഞ സാഹചര്യത്തില്‍ സ്വാഭാവികമായും വന്നുചേരേണ്ടത് തനിക്കല്ലേ? താത്കാലിക ചെയര്‍മാന്‍ എന്ന നിലയിലും സീനിയോറിട്ടി അനുസരിച്ചും താനല്ലേ യോഗ്യന്‍? രണ്ടു പേരുടെ ചോദ്യങ്ങളും ശരിയാണ്. അതിൻെറ ഉദ്ധേശ്യങ്ങളിലേയുള്ളൂ കുഴപ്പം. പിളർപ്പ് എന്നത് ജന്മശീലമായതുകൊണ്ട് കേരള കോണ്‍ഗ്രസില്‍ എക്കാലത്തും പ്രശ്‌നപരിഹാരത്തിനു ശ്രമം നടക്കുന്നതിനേക്കാള്‍ വേഗത്തില്‍ സംഭവിക്കുന്നത് പിളര്‍പ്പാണ്. അതു തന്നെയാണ് ഇത്തവണയും സംഭവിച്ചത്. പ്രശ്‌നം പരിഹരിക്കുന്നതിനേക്കാള്‍ ലാഭം പിളര്‍ന്നുമാറുന്നതാണെന്നു തോന്നിയാല്‍ മറ്റ്എന്തു പരിഹാരം? ഇനിയങ്ങോട്ട് കേരള കോണ്‍ഗ്രസ് എം ഔദ്യോഗികപക്ഷം ഏതെന്ന നിയമയുദ്ധത്തിനാണ് ജോസും ജോസഫും കൂടി തിരഞ്ഞെടുപ്പു കമ്മിഷനിലും കോടതിയിലും കൊമ്പുകോര്‍ക്കുക. കമ്മിഷനും കോടതിയും തീര്‍പ്പു കല്‍പ്പിക്കേണ്ട വിഷയങ്ങള്‍ ഇവയാണ്: 1. പാര്‍ട്ടി ഭരണഘടനാനുസൃതമായ രീതിയിലല്ലാതെ വിളിച്ചതെന്ന് ജോസഫ് വിഭാഗം ആരോപിക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം സാധുവാണോ? 2. അത്തരം യോഗത്തിലെടുക്കുന്ന തീരുമാനം ഭൂരിപക്ഷ പിന്തുണയുള്ളതാണെങ്കിലും സാധുവാകുമോ? 3. പാര്‍ട്ടിക്കുള്ള അഞ്ച് എം.എല്‍.എമാരില്‍ രണ്ടു പേര്‍ വീതം ഇരുപക്ഷത്തുമുണ്ട്. ഒരാള്‍ നിഷ്പക്ഷന്‍. എങ്കിൽ, ഔദ്യോഗിക പക്ഷം ഏത്? (മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ളവരാണ് ഔദ്യോഗിക പക്ഷമെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷൻെറ ചട്ടം) 4. കൂറുമാറ്റ നിരോധന നിയമം കേരള കോണ്‍ഗ്രസ് വിഷയത്തില്‍ ബാധകമാകുമോ? ജോസ് കെ. മാണിയെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തുകൊണ്ടുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം തിരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ചാല്‍ ജോസ് കെ. മാണി രക്ഷപെടും. അദ്ധേഹത്തിൻെറത് ഔദ്യോഗിക പക്ഷമാകും. ഒപ്പമുള്ള റോഷി അഗസ്റ്റിനും പ്രൊഫ. എന്‍. ജയരാജിനും നിയമസംരക്ഷണം കിട്ടുകയും ചെയ്യും. അവര്‍ക്ക് കേരള കോണ്‍ഗ്രസ്- എം പ്രതിനിധികളായി തുടരാം. ഇനി, വര്‍ക്കിംഗ് ചെയര്‍മാന്‍ ആയ പി.ജെ. ജോസഫിൻെറ വാദങ്ങള്‍ അംഗീകരിക്കപെടുകയും, നിലവില്‍ നിഷ്പക്ഷനായി നില്‍ക്കുന്ന സി.എഫ് തോമസ് പിന്തുണയ്ക്കുകയും ചെയ്താല്‍ ജോസഫിനും തോമസിനും പുറമേ മോന്‍സ് ജോസഫിനെയും ചേര്‍ത്ത് മൂന്ന് അംഗങ്ങളുമായി നിയമസഭയില്‍ പ്രത്യേക പാര്‍ട്ടിയാകാം. എതിര്‍പക്ഷത്തെ രണ്ട് എം.എല്‍.എമാര്‍ അയോഗ്യരാക്കപെടും. പിളര്‍പ്പുകൊണ്ട് മാത്രം തീരുന്നതല്ല മാണി ഗ്രൂപ്പിലെ പ്രശ്‌നങ്ങളെന്ന് ചുരുക്കം,
23.85°C








